അഴിമതി ആരോപണത്തില്‍ കെഎസ്ആര്‍ടിസി എംഡി സ്ഥാനത്തു നിന്നും നീക്കിയ ഉദ്യോഗസ്ഥനെ ഗതാഗത മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാക്കാൻ നീക്കം

പത്തനംതിട്ട: കെഎസ്ആര്‍ടിസിയില്‍ നടന്ന അഴിമതി ആരോപണത്തിന്റെ പേരില്‍ ഇടതു സര്‍ക്കാര്‍ എംഡി സ്ഥാനത്ത് നിന്നും നീക്കം ചെയ്ത ആന്റണി ചാക്കോയെ ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കാന്‍ നീക്കം. നാളെയാണ് ആന്റണി ചാക്കോ ഗതാഗത മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ചുമതലയേല്‍ക്കും.

കെഎസ്ആര്‍ടിസി ബസുകളില്‍ എഞ്ചിന്‍ ഓയിലിന് പകരം കൂളറ്റ് ഒഴിച്ചതിനും, ബസ് വാങ്ങിയതിലും, കൊറിയര്‍ ഓണ്‍ലൈന്‍ ബുക്കിങ്ങ് കരാറുകളില്‍ അഴിമതി നടന്നിട്ടുണ്ടെയെന്ന ആരോപണത്തെ തുടര്‍ന്ന് ആന്റണി ചാക്കോയുടെ പേരില്‍ വിജിലന്‍സ് അന്വേഷണം നടക്കുകയാണ് ഇതിനിടയിലാണ് ആന്റണി ചാക്കോയെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കുന്നത്.

ബാങ്ക് കണ്‍സോഷ്യത്തില്‍ നിന്നും വായ്പ്പയെടുക്കാന്‍ കെഎസ്ആര്‍ടിസി രണ്ട് കോടി രൂപ ചെലവിട്ട് ഉപദേശസ്ഥാപനത്തെ നിയമിച്ചത് ടെന്‍ഡര്‍ വിളിക്കാതെയായിരുന്നു കുറഞ്ഞ തുകയ്ക്ക് ഈ സേവനം ലഭ്യമാകുമെയെന്ന് അന്വേഷിക്കാതെയാണ് ഏകപക്ഷമായിട്ടാണ് കരാര്‍ നല്‍കിയത്. ഇതിന്റെ
പേരിലും അന്വേഷണം നടക്കുന്നുണ്ട് ഇത് കൂടാതെ

വിമാനയാത്ര, യാത്ര ബത്ത ,ഹോട്ടല്‍ താമസം ,ടാക്‌സി കൂലി ,മെഡിക്കല്‍ ആനുകൂല്യം എന്നിവയുടെ പേരില്‍ വന്‍ ബാധ്യതയാണ് ആന്റണി ചാക്കോ കെഎസ്ആര്‍ടിസിയ്ക്ക് വരുത്തി വച്ചത്.

DONT MISS
Top