ഇന്ത്യന്‍ ചാരന്മാരെന്നാരോപിച്ച് മൂന്നുപേരെ പാകിസ്താന്‍ അറസ്റ്റ് ചെയ്തു

പ്രതീകാത്മക ചിത്രം

ഇസ്ലാമാബാദ്: ഇന്ത്യന്‍ ഇന്റലിജന്‍സ് പ്രവര്‍ത്തകര്‍ എന്നാരോപിച്ച് പാകിസ്താന്റെ ആസാദ് ജമ്മു-കശ്മീര്‍ പൊലീസ്  മൂന്നുപേരെ അറസ്റ്റ് ചെയ്തു. മൊഹമ്മദ് ഖാലിദ്, ഇംത്യാസ്, റഷീദ് എന്നിവരാണ് അറസ്റ്റിലായത്. റോ ഏജന്റുമാരായ ഇവര്‍ ചൈനീസ് എഞ്ചിനിയര്‍മാരെയും നിര്‍മാണത്തിലിരിക്കുന്ന ചൈനാ-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയെയും റാവല്‍കോട്ടിലെ സൈനിക ആശുപത്രിയും ലക്ഷ്യമിട്ടാണ് പ്രവര്‍ത്തിച്ചതെന്നുമാണ് പാകിസ്താന്റെ ആരോപണം.

തീവ്രവാദവിരുദ്ധ നിയമപ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മുന്‍ നാവികസേനാ ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ജാദവിന് ചാരപ്രവൃത്തി നടത്തിയെന്നാരോപിച്ച് പാകിസ്താന്‍ വധശിക്ഷ വിധിച്ചതോടെ, ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധമുലഞ്ഞുനില്‍ക്കുന്ന സാഹചര്യത്തിലാണ് അറസ്റ്റ്. അബ്ബാസ്പൂര്‍ പൊലീസ് സ്റ്റേഷനിലുണ്ടായ സ്‌ഫോടനത്തിനു പിന്നില്‍ ഇവരാണെന്നും പാകിസ്താന്‍ ആരോപിച്ചു.

താന്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി നിയന്ത്രണ രേഖ മുറിച്ചുകടന്നിട്ടുണ്ട് എന്ന് ഖലീല്‍ കുറ്റസമ്മതം നടത്തി. മറ്റുരണ്ടുപേര്‍ ആറുതവണ അതിര്‍ത്തി കടന്നിട്ടുണ്ട് എന്നും സമ്മതിച്ചു. കഴിഞ്ഞ വര്‍ഷം ഏതെങ്കിലുമൊരു ഭരണനിര്‍വഹണ കേന്ദ്രത്തില്‍ സ്‌ഫോടനം നടത്താന്‍ റോ ആവശ്യപ്പെട്ട പ്രകാരം, 500000 രൂപയ്ക്ക് അതു ചെയ്തുനല്‍കലായിരുന്നു ഖലീലിനെ ഏല്‍പിച്ച ജോലിയെന്നും പിന്നീട് ഖലീല്‍ ഇംത്യാസിനും റഷീദിനും കൂടി ജോലി പങ്കിട്ടുനല്‍കുകയായിരുന്നു എന്നും പൂഞ്ച് ഡിഎസ്പി ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

DONT MISS
Top