അപകടകാരികളായ മൃഗങ്ങളുടേയും പക്ഷികളുടേയും വില്‍പ്പനയ്ക്ക് ദുബായ് നിരോധനം ഏര്‍പ്പെടുത്തി

പ്രതീകാത്മക ചിത്രം

ദുബായ്: അപകടകാരികളായ മൃഗങ്ങളുടെയും പക്ഷികളുടെയും വില്‍പ്പന ദുബായ് നിരോധിച്ചു. സിംഹവും പുലിയും ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെയും കഴുകനും പരുന്തും അടക്കമുള്ള പക്ഷികളുടെയും വില്‍പ്പനയ്ക്കാണ് നിരോധനം. ജുലൈ ഒന്ന് മുതല്‍ നിരോധനം നിലവില്‍ വരും.

2016 ലെ ഫെഡറല്‍ നിയമം ഇരുപത്തിരണ്ടിന്റെ അടിസ്ഥാനത്തില്‍ ദുബായ് മുനിസിപ്പാലിറ്റിയാണ് അപകടകാരികളായ വന്യമൃഗങ്ങളുടെ വില്‍പ്പനയും വാങ്ങലും നിരോധിച്ചത്. ജനങ്ങളുടെ സുരക്ഷയെ കരുതിയാണ് ഇത്തരം മൃഗങ്ങളുടെ നിരോധനം എന്ന് ദുബായ് മുനിസിപ്പാലിറ്റി വ്യക്തമാക്കി.

സിംഹം, കടുവ, പുലി, ചീറ്റപ്പുലി, കഴുതപ്പുലി, മുതല, ചെന്നായ തുടങ്ങിയവയ്ക്കാണ് നിരോധനം. പാമ്പുകള്‍ അടക്കമുള്ള ഇഴജന്തുക്കളുടെ ഇടപാടുകള്‍ക്കും നിരോധനം ഏര്‍പ്പെ ടുത്തിയിട്ടുണ്ട്. ഒട്ടകപക്ഷി, കഴുകന്‍, പരുന്ത് തുടങ്ങിയ പക്ഷികളേയും വില്‍ക്കാനോ വാങ്ങാനോ പാടില്ല. സീബ്രകള്‍, അഫ്രിക്കന്‍ കഴുതകള്‍, ജിറാഫ് തുടങ്ങി എതാണ്ട് എല്ലാ വന്യമൃഗങ്ങളുടെയും വില്‍പ്പനയ്ക്ക് നിരോധനം ഉണ്ട്. അതേസമയം, വീട്ടില്‍ വളര്‍ത്തുന്ന പട്ടികള്‍, പൂച്ചകള്‍, പശു, ആട് തുടങ്ങിയ മൃഗങ്ങളുടെ ഇടപാടുകള്‍ക്ക് നിരോധനമില്ല.

DONT MISS
Top