കുല്‍ഭൂഷന്‍ യാദവിന്റെ വധശിക്ഷ; പാകിസ്താനുമായുള്ള നയതന്ത്ര ചര്‍ച്ചകള്‍ ഇന്ത്യ നിര്‍ത്തിവെച്ചു

ദില്ലി: ചാരവൃത്തി ആരോപിച്ച് നാവിക സേനാ മുന്‍ ഓഫീസര്‍ കുല്‍ഭൂഷണ്‍ ജാദവിനെ പാക് പട്ടാളക്കോടതി വധശിക്ഷയ്ക്കു വിധിച്ച സംഭവത്തില്‍ ഇന്ത്യ കടുത്ത നിലപാടിലേക്ക് നീങ്ങുന്നു. പാകിസ്താനുമായുള്ള എല്ലാ നയതന്ത്ര ചര്‍ച്ചകളും ഇന്ത്യ നിര്‍ത്തിവെച്ചു. ഇതിന്റെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മില്‍ നടക്കേണ്ടിയിരുന്ന സമുദ്രസുരക്ഷ സംബന്ധിച്ച ചര്‍ച്ചയില്‍ നിന്നും ഇന്ത്യ പിന്മാറി.

ചര്‍ച്ചകള്‍ക്കായി തയ്യാറെടുപ്പുകള്‍ നടത്തിയിട്ടില്ലെന്നും അതിനായി ഇന്ത്യയിലേക്ക് വരേണ്ടതില്ലെന്നും ഇന്ത്യ പാകിസ്താനെ അറിയിച്ചു.ഏപ്രില്‍ 17നായി രു ന്നു ചര്‍ച്ചകള്‍ നടക്കേണ്ടിയിരുന്നത്. പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിദേശകാര്യമന്ത്രാലയത്തെ ഇന്ത്യന്‍ തീരുമാനം അറിയിക്കുകയായിരുന്നു.

ജാദവിനു വധശിക്ഷ വിധിച്ച പട്ടാളക്കോടതി നടപടി ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് വഴിതെളിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ാക് പ്രവിശ്യയായ ബലൂചിസ്ഥാനിലെ മഷ്‌കലില്‍ നിന്നാണ് കുല്‍ഭൂഷണ്‍ യാദവിനെ പാകിസ്താന്‍ പിടികൂടുന്നത്. റിട്ടയര്‍ ചെയ്ത ശേഷം ഇറാനിലെ ചബഹര്‍ തുറമുഖ പട്ടണത്തില്‍ ചരക്കുഗതാഗത ബിസിനസ് നടത്തിവരികയായിരുന്നു.

DONT MISS
Top