ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാക്കി ഭീം ആപ്പ്; പുതിയ ഉപഭോക്താവിനെ ചേര്‍ത്താല്‍ അക്കൗണ്ടിലെത്തുന്നത് 10 രൂപ..!

ദില്ലി:ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാക്കി കൊണ്ട്   ഭീം ആപ്പ് ഉപയോഗിക്കാന്‍ പുതിയ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ഉപഭോക്താക്കള്‍ക്ക് ഇന്‍സെന്റീവും വ്യാപാരികള്‍ക്ക് കാഷ് ബാക്കും നല്‍കുന്ന രണ്ട് പദ്ധതികളാണ് അംബേദ്കര്‍ ജയന്തി ദിനത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചിത്. ഭീം ആപ്പിന്റെ ആധാര്‍ അധിഷ്ഠിത സേവനവും സര്‍ക്കാര്‍ ഇന്ന് ലോഞ്ച് ചെയ്തു.

ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തിറക്കിയ ഡിജറ്റല്‍ ആപ്പ് ആണ് ഭീം. അഴിമതിക്കെതിരെയുള്ള സഫായ് അഭിയാന്റെ ഭാഗമായിരുന്നു ഈ ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ ആപ്ലിക്കേഷനും. ഭീം ആപ്പിന്റെ പ്രചാരണം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യവും പ്രധാനമന്ത്രി പ്രഖ്യാപിച്ച രണ്ട് പുതിയ പദ്ധതികള്‍ക്ക് പിന്നിലുണ്ട്.

ഭീം ആപ്പിലേക്ക് ഉപഭോക്താക്കളെ ചേര്‍ക്കുന്നവര്‍ക്ക് 10 രൂപ വീതമുള്ള ഇന്‍സെന്റീവ് ആണ് സര്‍ക്കാര്‍ നല്‍കുന്നത്. 20 പേരെ ചേര്‍ത്താല്‍ 200 രൂപ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഭീം ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിച്ചാല്‍ 25 രൂപയും സര്‍ക്കാര്‍ ഇന്‍സെന്റീവ് പ്രഖ്യാപിച്ചിട്ടുണ്ട്.

ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി ഭീം ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് 50 മുതല്‍ 100 രൂപ വരെ കാഷ് ബാക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിമാസം 200 ഇടപാടുകള്‍ വരെ നടത്തുന്നവര്‍ക്ക് ഇടപാട് ഒന്നിന് 50 പൈസ ഇന്‍സെന്റീവ് ലഭിക്കും. ഇത്തരത്തില്‍ 300 രൂപ വരെ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. എല്ലാ മാസവും ഏഴാം തീയ്യതി ഈ പണം അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആവും. ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക ലാഭമുണ്ടാക്കി ഭീം ആപ്പിന്റെ പ്രചാരം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

DONT MISS
Top