ധന്‍ധനാധന്‍ ഓഫറിനെ കടത്തിവെട്ടാന്‍ അണിയറനീക്കവുമായി എയര്‍ടെല്‍; ട്രായിക്ക് പരാതിനല്‍കി; നടപടിയുണ്ടായില്ലെങ്കില്‍ 399 രൂപയ്ക്ക് 70 ജിബി നല്‍കുമെന്ന് സൂചന

പ്രതീകാത്മക ചിത്രം

രണ്ടിലൊന്നറിഞ്ഞേ എയര്‍ടെല്‍ അടങ്ങൂ. ഉപഭോക്താക്കള്‍ ജിയോയിലേക്ക് പോകുന്നത് പിടിച്ചുനിര്‍ത്താന്‍ സാധിക്കുമോ ഇല്ലയോ. സാധിക്കും എന്ന ഉത്തരത്തിനായി ഏതറ്റംവരെയും പോകാന്‍ എയര്‍ടെല്‍ തയാര്‍. കാരണം ഇന്ത്യയിലെ നെറ്റ് വര്‍ക്ക് രാജാവ് എന്ന സ്ഥാനം ആരും കൊണ്ടുപോകുന്നത് സഹിക്കാനാവില്ല കമ്പനിക്ക്. അതിനായി രണ്ട് ഉപായങ്ങളാണ് കമ്പനി മുന്നില്‍ കാണുന്നത്.

ജിയോയുടെ ഫ്രീ ഓഫറുകള്‍ ട്രായിക്ക് പരാതി നല്‍കി കളയിപ്പിച്ചതിനുശേഷം പുത്തന്‍ ഓഫറുകള്‍ അവര്‍ അവതരിപ്പിച്ചിരുന്നു. ധന്‍ധനാധന്‍ ഓഫര്‍ എന്നാണ് അതിന്റെ പേര്. എന്നാല്‍ ഇത് വിപണിയില്‍നിന്ന് പിന്‍വലിച്ച ഓഫര്‍ തന്നെയാണെന്നാണ് എയര്‍ടെല്‍ പറയുന്നത്. ഇത് ട്രായിയേയും എയര്‍ടെല്‍ ധരിപ്പിച്ചിട്ടുണ്ട്.

ഇക്കാര്യത്തിന് എയര്‍ടെല്ലിന്റെ ഭാഗത്തുനിന്ന് ചിന്തിച്ച് അനുഭാവപൂര്‍വം ട്രായ് നടപടിയെടുത്തില്ലെങ്കില്‍ എയര്‍ടെല്‍ കണ്ടുവച്ചിരിക്കുന്ന രണ്ടാമത്തെ വഴിയാണ് ധന്‍ധനാധന്‍ ഓഫറിനെ വെല്ലുന്ന മറ്റൊരു ഓഫര്‍ എന്നാണ് സ്ഥരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. 399 രൂപയ്ക്ക് 70 ദിവസത്തേക്ക് 70 ജിബി കൊടുക്കുക. അതിലൂടെ ഉപഭോക്താക്കളെ പിടിച്ചുനിര്‍ത്തുക. മറ്റെന്തും ഇനി എയര്‍ടെല്ലിനെ സംബന്ധിച്ച് ആത്മഹത്യാപരമാണ്. മറ്റ് കമ്പനികളുടെയെല്ലാം അവസ്ഥ ഇതുതന്നെ.

വിപണിയില്‍ മത്സരം മുറുകുന്നത് എന്തായാലും ഉപഭോക്താക്കളെ സംബന്ധിച്ച് മെച്ചമാണ്. എന്നാലും ഇത്രയും വലിയൊരു മത്സരം കാണുമ്പോള്‍ ആരും അറിയാതെ ചോദിച്ചുപോകുന്ന ഒരു ചോദ്യമുണ്ട് ജിയോ വരുന്നതുവരെ എവിടെപ്പോയി കിടക്കുകയായിരുന്നു ഈ ഓഫറെല്ലാം. ആളുകളെ പിഴിയുന്നതിനിടയില്‍ ഓഫറുകള്‍ പ്രഖ്യാപിക്കാനുണ്ടോ സമയം കിട്ടുന്നു!

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top