ടിക്കറ്റില്‍നിന്ന് ഒരു രൂപ കര്‍ഷകര്‍ക്കെന്ന് വിശാല്‍; ഡൗണ്‍ലോഡ് ചെയ്ത് കണ്ടാല്‍ 120 രൂപ ലാഭിക്കാമെന്ന് തമിഴ് റോക്കേഴ്‌സ്

വിശാല്‍

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വിശാലിനെ പരിഹസിച്ച തമിഴ് റോക്കേഴ്‌സ്. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ വിശാല്‍ നടത്തിയ ഒരു പ്രസ്താവനയാണ് തമിഴ് റോക്കേഴ്‌സ് തിരിച്ചടിച്ചത്. വ്യാജന്മാരുടെ കൂത്തരങ്ങായ സൈറ്റ് നടത്തിയ പരാമര്‍ശത്തെ അവജ്ഞയോടെ തള്ളുകയാണ് സൈബര്‍ ലോകം.

ദുരിതം അനുഭവിക്കുന്ന കര്‍കര്‍ക്ക് പിന്തുണയേകുന്ന പ്രസ്താവനയാണ് വിശാലില്‍നിന്നുണ്ടായത്. കര്‍ഷകരുടെ പ്രശ്‌നങ്ങളെ ഏറ്റവും ഗൗരവത്തോടെ കാണും. തീയേറ്ററിലെ ടിക്കറ്റില്‍നിന്ന് ഒരു രൂപ വിഷമതകള്‍ അനുഭവിക്കുന്ന കര്‍ഷകര്‍ക്കായി മാറ്റിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. വിശാലിന്റെ ഈ പ്രഖ്യാപനത്തെ ഏറെ പ്രതീക്ഷയോടെയാണ് കര്‍ഷകരും തമിഴ് ജനതയും കണ്ടത്.

120 രൂപയില്‍നിന്നാണ് 1 രൂപ മാറ്റിവയ്ക്കുക. എന്നാല്‍ തീയേറ്ററില്‍ സിനിമ കാണാതെ തങ്ങളുടെ സൈറ്റ് വഴി സിനിമ ഡൗണ്‍ലോഡ് ചെയ്താല്‍ 120 രൂപ ലാഭിക്കാമെന്നാണ് തമിഴ് റോക്കേഴ്‌സ് കുറിച്ചത്. കര്‍ഷകരുടെ പ്രതിസന്ധിയെ അനുഭാവ പൂര്‍വം പരിഗണിക്കുമെന്ന പ്രസ്താവനയെ ഇത്തരത്തില്‍ പരിഹസിച്ചതിന് വെറുപ്പുകലര്‍ന്ന പ്രതികരണമാണ് ലഭിക്കുന്നത്.

DONT MISS
Top