‘പണമല്ല മകനാണ് വലുത്’; നീതി ലഭിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ ധനസഹായം തിരിച്ചേല്‍പ്പിക്കുമെന്ന് ജിഷ്ണുവിന്റെ അച്ഛന്‍

ജിഷ്ണുവിന്റെ പിതാവ്അശോകന്‍

തിരുവനന്തപുരം: മകന് നീതി ലഭിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ നല്‍കിയ ധനസഹായം തിരിച്ചു നല്‍കുമെന്ന് ജിഷ്ണുവിന്റെ പിതാവ് അശോകന്‍. പത്ത് ലക്ഷം രൂപയല്ല, തനിക്ക് മകനാണ് വലുത്. ജിഷ്ണു മരിച്ച് മൂന്ന് മാസം പിന്നിടുന്നു. ഇതുവരെ പ്രതികളെ പിടികൂടാന്‍ പൊലീസിനായിട്ടില്ല. പ്രതികളെ ജയിലിലടയ്ക്കണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. അല്ലാത്ത പക്ഷം പത്തല്ല, ഇരുപത് ലക്ഷം രൂപയായാലും തിരിച്ചടയ്ക്കും.

കേസില്‍ സര്‍ക്കാരിന്റേയും പൊലീസിന്റേയും നടപടിയില്‍ വലിയ നിരാശയുണ്ട്. എന്നാല്‍ സര്‍ക്കാര്‍ നീതി നടപ്പിലാക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ലെന്നു അശോകന്‍ പ്രതികരിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top