ഇന്ത്യക്കാര്‍ നേരിടുന്ന ഏറ്റവും വലിയ ആരോഗ്യപ്രശ്‌നമായി വിഷാദ രോഗം മാറും; 65% ഇന്ത്യന്‍ യുവാക്കളിലും വിഷാദരോഗത്തിന്റെ ആദ്യ ലക്ഷണങ്ങള്‍

പ്രതീകാത്മക ചിത്രം

വിഷാദരോഗം ഇന്ത്യയെ കീഴടക്കാനെത്തിക്കഴിഞ്ഞു. ഇന്ത്യക്കാരായ യുവാക്കളില്‍ വിഷാദ രോഗം ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. ഐസിഐസിഐ ലൊമ്പാര്‍ഡ് ഇന്‍ഷുറന്‍സ് കമ്പനി നടത്തിയ ഒരു സര്‍വേയിലാണ് ഇത്തരമൊരു ദുരവസ്ഥ വെളിപ്പെട്ടത്. ജീവിതശൈലീ രോഗങ്ങളുടെ ശതമാനക്കണക്കും കുത്തനെ ഉയരുന്ന ഇക്കാലത്ത് മാനസിക ആരോഗ്യവും അന്യമാകുന്നുവെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്.

22നും 50നും ഇടയിലുള്ള 1100 പേരില്‍നിന്നായി ശേഖരിച്ച വിവരങ്ങള്‍ വിലയിരുത്തിയാണ് കമ്പനി വിഷാദ രോഗത്തിന്റെ തോത് തിട്ടപ്പെടുത്തിയത്. ചെറുപ്പക്കാരേക്കാള്‍ മുതിര്‍ന്നവര്‍ക്ക് കൂടുതല്‍ മാനസികാരോഗ്യം ഉണ്ടെന്നും കണ്ടെത്തി. വിഷാദ രോഗത്തിന്റെ പ്രധാന പ്രശ്‌നം സാമ്പത്തിക അസ്ഥിരാവസ്ഥയാണെന്നും സര്‍വേ പറയുന്നു.

55% യുവാക്കളും പറയുന്നത് തൊഴിലിലെ സാമ്പത്തിക നേട്ടമില്ലായ്മ അലട്ടുന്നു എന്നാണ്. വലിയ നഗരങ്ങളിലില്‍ താമസിക്കുന്നവര്‍ക്കാണ് വിഷാദ രോഗം കൂടുതലായി കാണപ്പെടുന്നത്. ജീവിത സാഹചര്യങ്ങളില്‍ നിലവാരം പുലര്‍ത്താന്‍ പാടുപെടുന്നത് നഗര ജീവിതത്തിലെ സാധാരണ കാഴ്ച്ചയാണ്. ഇത്തരത്തില്‍ ജീവിക്കാന്‍ വേണ്ടത്ര പണം ലഭിക്കാത്തത് യുവജനങ്ങളെ നിരാശരാക്കുന്നുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top