ആറളത്ത് കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു

പ്രതീകാത്മക ചിത്രം

കണ്ണൂര്‍: ആറളം ഫാമില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു. കൈതച്ചക്ക കൃഷിക്കാരന്‍ വാളത്തോട് സ്വദേശി തട്ടാപ്പറമ്പില്‍ റെജി(40)യെയാണ് ആന കൊന്നത്.. മൂന്നാം ബ്ലോക്കില്‍ വച്ച് ആനയെ ഓടിക്കുന്നതിനിടയെയാണ് റെജി കൊല്ലപ്പെട്ടത്.

ബുധനാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാനയെ തുരത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

DONT MISS
Top