‘ഒരു വീഴ്ച രണ്ട് വീഴ്ച പിന്നെ ചറപറാ വീഴ്ച’; ഇരട്ടച്ചങ്ക് കീറി ട്രോളന്മാര്‍

ട്രോളുകള്‍

കൊച്ചി: ജിഷ്ണു പ്രണോയ്ക്ക് വേണ്ടി പോരടിച്ചതും രംഗത്തിറങ്ങിയതും ആദ്യം അവരായിരുന്നു. ഹാഷ് ടാഗുകള്‍ ആയുധമാക്കി, കുറിക്കുകൊള്ളുന്ന തമാശകളെയ്ത് അവര്‍ നയിച്ച പോരാട്ടമാണ് പിന്നീട് പൊതുസമൂഹമേറ്റെടുത്തത്. ജിഷ്ണു പ്രണോയിയുടെ പ്രിയപ്പെട്ട സഹോദരന്മാര്‍, നവമാധ്യമങ്ങളില്‍ സര്‍ക്കാരിനെതിരെ പൊള്ളുന്ന ചോദ്യങ്ങളുമായി രംഗത്തെത്തിക്കഴിഞ്ഞു. ഇരട്ടച്ചങ്ക് പൊളിച്ച് തന്നെയാണ് ട്രോള്‍ ലോകം അമ്മയ്ക്ക് നേരെയുള്ള പൊലീസ് അതിക്രമത്തെ നേരിടുന്നത്. ട്രോള്‍ ലോകത്തിന്റെ നിത്യശത്രുവായ ഉമ്മന്‍ചാണ്ടിയെ പുകഴ്ത്തിപ്പോലും പലരും രംഗത്തെത്തിയിട്ടുണ്ട്.

എപ്പോളും വീഴ്ച പറ്റിയെന്ന് പറയുന്ന പിണറായിയാണ് ഭൂരിപക്ഷം ട്രോളുകളിലുമുള്ളത്. ഇത്രയേറെ വീഴ്ചകള്‍ പറ്റിയ മറ്റൊരു ആഭ്യന്തരമന്ത്രിയില്ലെന്നും അവര്‍ കണ്ടെത്തുന്നു. പൊലീസിനെ കയറൂരി വിടുന്ന ആഭ്യന്തരവകുപ്പിനെതിരെ കൃത്യമായ രാഷ്ട്രീയവും ചിലര്‍ മുന്നോട്ടുവെക്കുന്നു. മാത്രമല്ല വീണ്ടും വീണ്ടും ഇങ്ങനെ പറഞ്ഞിട്ടുമെന്തേ പിണറായി പഠിക്കാത്തത് എന്നും അവര്‍ ചോദിക്കുന്നു.

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ഇന്ദ്രനും ചന്ദ്രനും തടുക്കാനാകാത്ത ഇരട്ടച്ചങ്കന്‍, എന്തിന് ഒരു അമ്മയെ ഇങ്ങനെ പേടിക്കുന്നുവെന്ന് ചോദിക്കുന്ന ട്രോളുകളും പുറത്തിറങ്ങിയിട്ടുണ്ട്. ഇപ്പൊ ശരിയാക്കിത്തരാം എന്ന് പറഞ്ഞിട്ട് എന്തേ ഒന്നും ശരിയാകാത്തതെന്നും ട്രോളന്മാര്‍ ചോദിക്കുന്നു. പ്രതിപക്ഷത്തിരുന്ന് മുദ്രാവാക്യം വിളിക്കാനും, പാര്‍ട്ടി ഭരിക്കാനുമേ തനിക്കാകൂ എന്ന് പിണറായി നിരന്തരം പ്രഖ്യാപിക്കുകയാണെന്നും ട്രോളന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു. പിണറായിയില്‍ നിന്ന് ഒരുപാട് പ്രതീക്ഷിച്ചവരുടെ നിരാശ തന്നെയാണ് ട്രോളുകളിലാകെ.

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ഇടതുപക്ഷത്തിന് വേണ്ടി പുറത്തിറങ്ങുന്ന ന്യായീകരണ കമ്മികളെക്കുറിച്ചും ട്രോളുകളുണ്ട്. ശരിയാക്കാമെന്ന് പറഞ്ഞിട്ട് ശശിയാക്കുകയാണ് ഇടതുപക്ഷമെന്നും ഇവര്‍ ആരോപിക്കുന്നു. ഇന്നാണ് ജിഷ്ണു പ്രണോയ് ശരിക്കും കൊല്ലപ്പെട്ടതെന്നും, കേരളത്തിന്റെയാകെ അമ്മയെയാണ് റോഡിലൂടെ വലിച്ചിഴച്ചതെന്നും ട്രോളന്മാര്‍ ആരോപിക്കുന്നു. എസ് എഫ്‌ഐക്കാരെ അന്വേഷിക്കുന്ന ട്രോളുകളും കുറവല്ല.

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

സംഭവത്തില്‍ പൊലീസിനെ ന്യായീകരിച്ച് രംഗത്തെത്തിയ ഡിവൈഎഫ്‌ഐ നേതാവ് എഎന്‍ ഷംസീറും ട്രോളിരയായിട്ടുണ്ട്. സിംഗൂരും നന്ദീഗ്രാമും പോലും ഈ തലശേരിക്കാരനെ പലരും ഓര്‍മ്മിപ്പിക്കുന്നു. പ്രതിഷേധക്കാരെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നതോടെ ഐജി മനോജ് എബ്രഹാമും ബഹ്‌റയ്‌ക്കൊപ്പം പല ട്രോളുകളിലും ഇടംപിടിച്ചിട്ടുണ്ട്. എന്തായാലും ഇവരെല്ലാം ട്രോള്‍ ലോകത്ത് നിറഞ്ഞുനില്‍ക്കുകയാണ്.

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോളുകള്‍

ട്രോള്‍ ലോകം തമാശയ്ക്കപ്പുറത്ത് നിരാശ തന്നെയാണ് പങ്കുവെക്കുന്നത്. ഇരട്ടച്ചങ്കനിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിലുള്ള കടുത്ത നിരാശ തന്നെയാണ് പലരും പങ്കുവെച്ചിരിക്കുന്നത്. തെറ്റുതിരുത്തി പിണറായി തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നവരും കുറവല്ല. എന്തായാലും ജിഷ്ണുവിനോടെന്ന പോലെ അമ്മ മഹിജയ്ക്കും ഒരേ ശബ്ദത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുകയാണ് ട്രോള്‍ ലോകം.

പാമ്പാടി നെഹ്‌റു എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയായ ജിഷ്ണുവിന്റെ മരണത്തിന് ഉത്തരാവികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കാനാണ് ജിഷ്ണുവിന്റെ അമ്മയും അച്ഛനും ബന്ധുക്കളും ഇന്ന് ഡിജിപി ഓഫീസിന് മുന്നിലെത്തിയത്. എന്നാല്‍ പൊലീസ് ആസ്ഥാനത്തിന് മുന്നിലെത്തിയ ഇവരെ പൊലീസ് തടയുകയും ജിഷ്ണുവിന്റെ അമ്മയെ പൊലീസ് മര്‍ദ്ദിക്കുകയും, നിലത്തുകൂടെ വലിച്ചിഴച്ചുകൊണ്ടു പോകുകയുമായിരുന്നു. മ്യൂസിയം എസ്‌ഐയാണ് തന്നെയും ജിഷ്ണുവിന്റെ അമ്മ മഹിജയെയും മര്‍ദ്ദിച്ചതെന്ന് ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത് പറഞ്ഞു. പരിക്കേറ്റ മഹിജയെ പിന്നീട് പേരൂര്‍ക്കട ആശുപത്രിയിലേയ്ക്കും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേയ്ക്കും മാറ്റുകയായിരുന്നു. പൊലീസ് നടപടിയെക്കുറിച്ച് അന്വേഷിക്കാന്‍ ഡിസിപി അരുള്‍ കൃഷ്ണയെ ചുമതലപ്പെടുത്തിയെന്ന് നേരത്തെ പേരൂര്‍ക്കട ആശുപത്രിയിലെത്തിയ ഐജി മനോജ് എബ്രാഹം മാധ്യമങ്ങളെ അറിയിച്ചിരുന്നു.

DONT MISS
Top