നേപ്പാള്‍ നാഷണല്‍ പാര്‍ക്കില്‍ തുറന്നുവിട്ട ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗം ആനസവാരിക്കാര്‍ക്ക് നേരെ പാഞ്ഞടുത്തപ്പോള്‍; ചിത്രങ്ങള്‍

കാഠ്മണ്ഡു: നേപ്പാള്‍ ചിത്‌വാന്‍ നാഷണല്‍ പാര്‍ക്കില്‍ തുറന്നുവിട്ട കാണ്ടാമൃഗം ആനസവാരിക്കാര്‍ക്ക് നേരെ പാഞ്ഞടുത്തു. സവാരിക്കുള്ള അഞ്ചാളെ ആനകളായിരുന്നു സംഭവ സ്ഥലത്തുണ്ടായിരുന്നത്. വളരെ ചുരുക്കം കണ്ടുവരുന്ന ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗമാണ് ആനകളെ ആക്രമിച്ചത്. നേപ്പാളിലെ വനപാലകരുടെ ഒരു സംഘമാണ് വലിയ കണ്ടെയ്‌നര്‍ കാണ്ടാമൃഗത്തെ പാര്‍ക്കില്‍ തുറന്നുവിട്ടത്.

കഴിഞ്ഞ ആഴ്ച നാഷണല്‍ പാര്‍ക്കില്‍ അഞ്ചോളം പെണ്‍ കാണ്ടാമൃഗങ്ങളെ വനപാലകര്‍ കൊണ്ടുവന്ന് തുറന്നുവിട്ടിരുന്നു. കണ്ടാമൃഗങ്ങളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കാനാണ് ഇപ്പോള്‍ ആണ്‍ കാണ്ടാമൃഗത്തെ കൊണ്ടുവന്നിരിക്കുന്നത്. കാണ്ടാമൃഗത്തെ കണ്ടെയ്‌നര്‍ ലോറിയില്‍ നിന്നും തുറന്നുവിട്ടതോടെ സമീപത്തുണ്ടായിരുന്ന ആനകള്‍ക്ക് നേരെ അക്രമാസക്തനായി പാഞ്ഞടുക്കുകയായിരുന്നു. കാണ്ടാമൃഗത്തെ കണ്ടതും ആനകള്‍ തിരിഞ്ഞോടാന്‍ ശ്രമിച്ചു. എന്നാല്‍ ആനകള്‍ക്ക് മേല്‍ കാണ്ടാമൃഗം ഇടിച്ചു കയറുകയായിരുന്നു. വനപാലകരുടെ ഇടപെടലോടെ കാണ്ടാമൃഗത്തെ കാടിനുള്ളിലേക്ക് ഓടിച്ചുവിട്ടു.

ഏകദേശം പന്ത്രണ്ട് വയസ് പ്രായവും 2700 കിലോയില്‍ അധികം ഭാരവും കാണ്ടാമൃഗത്തിനുണ്ടെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറയുന്നു.

ചിത്രങ്ങള്‍

DONT MISS
Top