ടേക്ക് ഓഫിനെ വാനോളം പുകഴ്ത്തി തമിഴ് സൂപ്പര്‍ താരം സൂര്യ

പ്രതീകാത്മക ചിത്രം

ആദ്യ ട്രെയലര്‍ പുറത്തിറങ്ങിയതു മുതല്‍ ടേക്ക് ഓഫ് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം അവസാനിക്കുമ്പോള്‍ എഴുന്നേറ്റ് നിന്ന് കൈകളടിച്ചാണ് പ്രേക്ഷകര്‍ ചിത്രത്തെ വിലയിരുത്തുന്നത്. സിനിമ കണ്ട അനേകം പ്രമുഖരും ചിത്രത്തെ പുകഴ്തി രംഗത്ത് വന്നിട്ടുണ്ട്. മോഹന്‍ലാല്‍, മഞ്ചു വാര്യര്‍, ജയസൂര്യ എന്നിവര്‍ക്ക് ശേഷം തമിഴ് നടന്‍ സൂര്യയാണ് സിനിമ കണ്ട് അവസാനം ഞെട്ടിയിരിക്കുന്നത്.

സിനിമയെ പുകഴ്ത്തി ട്വീറ്ററിലും അദ്ദേഹം തന്റെ അഭിപ്രായം രേഖപ്പെടുത്തി. ടേക്ക് ഓഫ് ഏറെ ഇഷ്ടപെട്ടു എന്ന അടിക്കുറിപ്പോടു കൂടി ടേക്ക് ഓഫിന്റെ സംവിധായകന്‍ മഹേഷ് നാരായണനോടൊപ്പം ഉള്ള ചിത്രമാണ് സൂര്യ പങ്കുവെച്ചിരിക്കുന്നത്. മലയാള സിനിമയുടെ കടുത്ത ആരാധകനായ സൂര്യ മുന്‍പും മലയാള ചിത്രങ്ങളെ പ്രകീര്‍ത്തിച്ച് ട്വീറ്റ് ചെയ്യുകയും, അഭിമുഖത്തില്‍ സംസാരിക്കുകയും ചെയ്തിട്ടുണ്ട്.

വിശ്വരൂപം, ചെന്നൈയില്‍ ഒരു നാള്‍ അടക്കം അനേകം തമിഴ് ചിത്രങ്ങള്‍ക്ക് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്ന മഹേഷ് നാരായണന്‍ സൂര്യയുടെ നിര്‍മ്മാണ കമ്പനിയായ ടൂ ഡി എന്റെര്‍ടെയന്‍മന്റെ് നിര്‍മ്മിച്ച 36 വയതിനിലെ എന്ന സിനിമയില്‍ പ്രവര്‍ത്തിച്ചിരുന്നു.

ഇറാഖിലെ മലയാളി നേഴ്‌സുമാരുടെ ജീവിതം വരച്ചുകാട്ടുന്ന ചിത്രം മലയാള സിനിമ ചരിത്രത്തില്‍ ട്രാഫിക് എന്ന ചിത്രത്തിലൂടെ പുതിയ വിപ്ലവത്തിന് തുടക്കം കുറിച്ച രാജേഷ് പിള്ളയ്ക്കുള്ള സമര്‍പ്പണമായാണ്. രാജേഷിന്റെ തന്നെ എഡിറ്ററും, ഐ.എസ് ഭീകരരുടെ പ്രവര്‍ത്തനങ്ങളില്‍ കലാപ കലുഷിതമായ മൊസൂളും, മലയാളി നേഴ്‌സുമാരും അവരുടെ കുടുംബങ്ങളും ചര്‍ച്ചയാകുന്ന ചിത്രം യഥാര്‍ത്ഥ ജീവിതങ്ങളെ വെല്ലുന്ന കഥാമുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുന്നു.

DONT MISS
Top