മലയാള-ദൃശ്യമാധ്യമ രംഗത്തെ അപചയങ്ങള്‍: അടയാളം

മലയാളമാധ്യമരംഗം അഗാധമായ അന്ത:സംഘര്‍ഷങ്ങളിലൂടെയും ആത്മപരിശോധനയിലൂടെയും കടന്നുപോയ ദിനങ്ങളാണിത്. മംഗളം ചാനല്‍ ആസൂത്രിതമായി ഒരുക്കിയ ഫോണ്‍കെണിയില്‍പെട്ട് എന്‍സിപി നേതാവ് എകെ ശശീന്ദ്രന് മന്ത്രിസ്ഥാനം നഷ്ടമായി. വെറുതെ നടക്കുന്ന ഒരുമന്ത്രിയെ ഒരു വനിതാമാധ്യമ പ്രവര്‍ത്തക അങ്ങോട്ട് ചെന്നുകണ്ട് പരിചയപ്പെടുക, നിരന്തരം എസ്എംഎസ് അയച്ച് പരിചയം പുതുക്കുക, സ്‌നേഹാര്‍ദ്രമായി സംസാരിച്ച് പ്രണയം അഭിനയിക്കുക, അതിതീവ്രമായ സ്വകാര്യതയില്‍ ലൈംഗികസംഭാഷണം നടത്തുക, എന്നിട്ട് മന്ത്രിയുടെ സംഭാഷണശകലം മാത്രം കട്ട് ചെയ്ത് സംപ്രേക്ഷണം ചെയ്യുക, അഗതിയായ വീട്ടമ്മയോടാണ് സംസാരിച്ചതെന്ന നുണ പ്രചരിപ്പിക്കുക, ഒടുവില്‍ കള്ളപൊളിഞ്ഞെന്ന് ഉറപ്പായപ്പോള്‍ മാപ്പ് പറയുക. ഇത്തരമൊരു മാധ്യമ അധമത്വത്തിനാണ് കഴിഞ്ഞവാരം കേരളം സാക്ഷ്യം വഹിച്ചത്. മംഗളം ചാനല്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ഈ സംഭവത്തിന്റെ പൊതുപശ്ചാത്തലത്തില്‍ മലയാള-ദൃശ്യമാധ്യമ സംസ്‌കാരത്തെ കുറിച്ചുള്ള സ്വയം വിമര്‍ശനാത്മക അന്വേഷണമാണ് ഈ ലക്കം അടയാളം.

DONT MISS
Top