റിലീസിന് മുന്‍പേ ‘ബിയോണ്ട് ദി ബോര്‍ഡേഴ്‌സ് പെരുമയുമായി’ മേജര്‍ മഹാദേവന്‍; ജോര്‍ജിയയിലും ശ്രദ്ധാകേന്ദ്രമായി ലാലേട്ടന്‍

സിനിമയില്‍ നിന്ന്

ജോര്‍ജിയ: മേജര്‍ മഹാദേവന്റെ വരവിനായി കാത്തിരിക്കുകയാണ് കേരളമിപ്പോള്‍. ഏപ്രില്‍ ഏഴിന് എത്തുന്ന 1971, ബിയോണ്ട് ദി ബോര്‍ഡേഴ്‌സ് കേരളത്തില്‍ മാത്രമല്ല, ദക്ഷിണേന്ത്യയിലാകെ വലിയ തരംഗം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മേജര്‍ രവിയില്‍ നിന്ന് വലിയ ഒരു ഹിറ്റാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. കീര്‍ത്തിചക്രയെ വെല്ലുന്ന സിനിമയാകുമിതെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. എന്നാലിതാ, പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ അതിര്‍ത്തികളും കടന്ന് മലയാളത്തിന്റെ ഈ താരരാജാവിന്റെ സിനിമാ വിശേഷങ്ങള്‍ മുന്നേറുന്നുവെന്നാണ് പുതിയ വാര്‍ത്തകള്‍.

സിനിമയുടെ ചില ഭാഗങ്ങള്‍ ചിത്രീകരിച്ചത് ജോര്‍ജിയയിലാണ്. അവിടുത്തെ പ്രമുഖ ടിവി ചാനലാണ്, സിനിമയുടെ വിശേഷങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തത്. ജോര്‍ജിയന്‍ ഭാഷയിലുള്ള വാര്‍ത്താവിശേഷങ്ങളുടെ അര്‍ത്ഥമെന്തെന്ന്  മനസിലായില്ലെങ്കിലും, മലയാളികള്‍ ഈ വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്തിട്ടുണ്ട്. സിനിമയുടെ പുതിയ ദൃശ്യങ്ങള്‍ പരിപാടിയിലുണ്ട്. ഐബീരിയ ടിവിയിലെ പ്രമുഖ പരിപാടിയായ ടോക്ക് വിത്ത് ക്രസാനയിലാണ് മലയാളത്തിന്റെ ലാലേട്ടനും സംഘവുമെത്തിയത്. ചാനലിനോട് ചിത്രത്തിന്റെ വിശേഷങ്ങള്‍ സംവിധായകന്‍ മേജര്‍ രവി വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. വീഡിയോയില്‍ സിനിമയുടെ വിവിധ യുദ്ധരംഗങ്ങളില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്ന ദൃശ്യങ്ങളും കാട്ടുന്നുണ്ട്. അതിര്‍ത്തി കടന്നും മേജര്‍ മഹാദേവന്റെ പെരുമ പ്രചരിക്കുന്നതിന്റെ തെളിവാണിതെന്നാണ് ആരാധകര്‍ പറയുന്നത്. ഇന്ത്യയെന് അതിവിദുരമായ രാജ്യത്തെ കേരളമെന്ന ഒരു കുഞ്ഞുസംസ്ഥാനത്തെ മലയാളമെന്ന പ്രാദേശിക ഭാഷയിലെ സിനിമയെ ഇത്തരത്തില്‍ അവതരിപ്പിച്ചത് ചില്ലറക്കാര്യമല്ലെന്നാണ് ആരാധകരുടെ പക്ഷം.  പോളണ്ടുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ മുന്‍പ്, പുലിമുരുകന്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് ജോര്‍ജിയന്‍ ടിവിയിലും ഈ ലാലേട്ടന്‍ ചിത്രത്തിന്റെ വിശേഷങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നത്.

മോഹന്‍ലാല്‍ വീണ്ടും മേജര്‍ മഹാദേവനായി വെള്ളിത്തിരയിലെത്തുന്ന മേജര്‍ രവി ചിത്രം 1971 ബിയോണ്ട് ദി ബോര്‍ഡറിന്റെ ട്രെയിലറിനും ടീസറിനും വന്‍വരവേല്‍പ്പാണ് ലഭിച്ചത്. സിനിമയുടെ ആദ്യ പോസ്റ്റര്‍ ഇറങ്ങിയതു മുതല്‍ പ്രേക്ഷകര്‍ വന്‍ ആവേശത്തിലാണ് ചിത്രത്തെ കാത്തിരുന്നത് . അതിനെ ഒട്ടും ചോരാത്ത വിധത്തിലാണ് ട്രെയിലറും അവതരിപ്പിച്ചിരുന്നത്. 19ലെ ഇന്ത്യ പാകിസ്താന്‍ യുദ്ധത്തെ അടിസ്ഥാനമാക്കിയാണ് 1971 ബിയോണ്ട് ദി ബോര്‍ഡര്‍ ഒരുക്കുന്നത്. രണ്ട് കാലഘട്ടത്തിലൂടെയാണ് സിനിമയുടെ കഥ മുന്നേറുക. മോഹന്‍ലാല്‍ ഇരട്ട വേഷങ്ങളിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മേജര്‍ മഹാദേവനായും അദ്ദേഹത്തിന്റെ പിതാവായ കേണല്‍ സഹദേവനായുമാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ എത്തുന്നത്.

മോഹന്‍ലാല്‍ ഇത് നാലാം തവണയാണ് മേജര്‍ മഹാദേവന്‍ എന്ന സൈനികന്റെ വേഷത്തില്‍ വെള്ളിത്തിരയിലെത്തുന്നത്. റെഡ്‌റോസ് ക്രയേന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ രചന സംവിധായകനായ മേജര്‍ രവി തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. മോഹന്‍ലാലിനൊപ്പം അല്ലു സിരീഷ്. അരുണോദയ് സിംഗ്,രണ്‍ജി പണിക്കര്‍, ആശ ശരത്ത്, സുധീര്‍ കരമന, സൈജു കുറുപ്പ് എന്നിവരും ചിത്രത്തിലെത്തുന്നുണ്ട്. ആശാ ശരത്ത് ആണ് ചിത്രത്തിലെ നായിക. റെഡ്‌റോസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദാണ് നിര്‍മ്മാണം. സുജിത് വാസുദേവാണ് ഛായാഗ്രഹണം. മാഫിയ ശശിയാണ് ചിത്രത്തിന്റെ ആക്ഷന്‍ ഡയറക്ടര്‍. മേമേജര്‍ മഹാദേവന്റെ തിര്ച്ച് വരവ് ഒരു ഒന്നൊന്നര വരവായിരിക്കുമെന്ന് അരക്കെട്ടുറപ്പിക്കുന്നതാണ് 1971 ബിയോണ്ട് ബോര്‍ഡേര്‍സിന്റെ എല്ലാ വീഡിയോകളും. അതിര്‍ത്തിയിലെ പട്ടാള കേന്ദ്രങ്ങളും ട്രഞ്ചുകളുമുള്‍പ്പെടെ കൂറ്റന്‍ സെറ്റുകളാണ് ചിത്രത്തിനായി നിര്‍മ്മിച്ചത്. ഏപ്രില്‍ 7ന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ട്. മേജര്‍ രവി മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ എക്കാലത്തെയും വിജയം 1971 ബിയോണ്ട് ദി ബോര്‍ഡറിനും ലഭിക്കുന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍. ജോര്‍ജിയയിലായിരുന്നു ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണം. യുദ്ധരംഗങ്ങളാണ് ഇവിടെ ചിത്രീകരിച്ചത്. ഈ വിശേഷങ്ങളാണ് ടിവി ചാനലുകളിലും നിറഞ്ഞുനില്‍ക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top