മയാമി ഓപ്പണ്‍: ക്ലാസിക് പോരാട്ടത്തില്‍ റാഫേല്‍ നദാലിനെ കീഴടക്കി റോജര്‍ ഫെഡറര്‍ക്ക് കിരീടം

ഫയല്‍ചിത്രം

മയാമി : മയാമി ഓപ്പണ്‍ ടെന്നീസ് കിരീടം സ്വിസ് താരം റോജര്‍ ഫെഡറര്‍ക്ക്. ക്ലാസിക് ഫൈനലില്‍ സ്പെയിനിന്റെ റാഫേല്‍ നദാലിനെ തോല്‍പ്പിച്ചാണ് ഫെഡറര്‍ കിരീടം ചൂടിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഫെഡററുടെ വിജയം. സ്‌കോര്‍ 6-3, 6-4. സീസണില്‍ ഫെഡററുടെ മൂന്നാം കിരീടമാണിത്.


സീസണില്‍ ഇതിഹാസ താരങ്ങള്‍ മൂന്നാം തവണ നേര്‍ക്ക് നേര്‍ വന്നപ്പോളും വിജയം റോജര്‍ ഫെഡറര്‍ക്ക് തന്നെയായിരുന്നു. സീസണില്‍ മൂന്നാം കിരീടവും, 20 മത്സരങ്ങളില്‍ നിന്നായി 19 വിജയങ്ങളും ഫെഡറര്‍ സ്വന്തമാക്കി. ഈ വര്‍ഷം തുടര്‍ച്ചയായ മൂന്നാം തവണയാണ് ഫെഡറര്‍ റാഫയെ കീഴടക്കുന്നത്. നേരത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ് ഫൈനലിലും, ഇന്ത്യന്‍ വെല്‍സിലും ഫെഡറര്‍ വിജയം നുണഞ്ഞു.

അതേസമയം ഫെഡറര്‍-റാഫ പോരില്‍ നദാല്‍ തന്നെയാണ് ഇപ്പോഴും ബഹുദൂരം മുന്നില്‍. 37 തവണ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ 24 വിജയങ്ങള്‍ നദാലിന് സ്വന്തം. ഇനി രണ്ട് മാസം വിശ്രമം ആവശ്യമാണെന്നും, മെയ് 28ന് ആരംഭിക്കുന്ന ഫ്രഞ്ച് ഓപ്പണിന്റെ ക്ലേ കോര്‍ട്ടി ല്‍ തിരിച്ചെത്തുമെന്നും ഫെഡറര്‍ പറഞ്ഞു.  ഇനി ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണ് ലക്ഷ്യമിടുന്നതെന്നും ഫെഡറര്‍ വ്യക്തമാക്കി.

DONT MISS
Top