സൗദിയില്‍ ഗ്യാസ് കലര്‍ന്ന ശീതള പാനീയങ്ങള്‍ക്ക് വില കുത്തനെ വര്‍ദ്ധിപ്പിച്ചു


പ്രതീകാത്മക ചിത്രം

സൗദിയില്‍ ഗ്യാസ് ഡ്രിംഗ്‌സുകള്‍ക്ക് കമ്പനികള്‍ വില വര്‍ദ്ധിപ്പിച്ചു. 50 ശതമാനംവരെയാണ് വില വര്‍ദ്ധിപ്പിച്ചിട്ടുള്ളത്. മധുരം കലര്‍ത്തിയ ഉത്പന്നങ്ങള്‍ക്കും സെലക്ടീവ് ടാക്‌സ് ഈടാക്കും. ഈ മാസം മുതല്‍ നടപ്പാക്കുവാന്‍ ഉദ്ദേശിക്കുന്ന സെലക്ടീവ് ടാക്‌സുകളുടെ പരിധിയില്‍ കൂടുതല്‍ വസ്തുക്കള്‍ ഉള്‍പ്പെടുത്തുവാന്‍ സൗദി റവന്യു ആന്റ് ടാക്‌സ് അതോറിറ്റിയാണ് തീരുമാനിച്ചിട്ടുള്ളത്.

ആരോഗ്യത്തിന് ദോഷം ചെയ്യുന്ന രീതിയില്‍ മധുരം കലര്‍ത്തി ഡെക്കറേറ്റ് ചെയ്ത ഭക്ഷ്യവസ്തുക്കള്‍ക്കും സെലക്ടീവ് ടാക്‌സ് ഈടാക്കും. ഇത്തരം വസ്തുക്കള്‍ക്ക് ടാക്‌സ് ഈടാക്കുന്നതിന് ഗള്‍ഫ് രാജ്യങ്ങളുമായി ചര്‍ച്ച നടക്കണമെന്ന നിര്‍ദ്ദേശം ഉണ്ടെങ്കിലും ഇതുവരെ മധുരം കലര്‍ത്തി ഡെക്കറേറ്റ് ചെയ്ത ഭക്ഷ്യവസ്തുക്കള്‍ക്ക് സെലക്ടീവ് ടാക്‌സ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സൗദി റവന്യു ആന്റ് ടാക്‌സ് അതോറിറ്റി അസിസ്റ്റന്റ് ഡയറക്ടര്‍ സുലൈമാന്‍ അല്‍ ദഹ്‌യാന്‍ വ്യക്തമാക്കി.

ധനമന്ത്രിയുടെ തീരുമാനം വന്നാല്‍ ഉടന്തെന്നെ ചില വസ്തുക്കള്‍ക്ക് ഏര്‍പ്പെരടുത്തിയ സെലക്ടീവ് ടാക്‌സ് ഈടാക്കുവാന്‍ തുടങ്ങും. സെലക്ടീവ് ടാക്‌സുകളുടെ ഭാരം കമ്പനികള്‍ക്കോ, വിതരണക്കാര്‍ക്കോ അല്ലെന്നും മറിച്ച് ഉപഭോക്താക്കള്‍ക്കായിരിക്കുമെന്നും സുലൈമാന്‍ അല്‍ ദഹ്‌യാന്‍ പറഞ്ഞു. ഇത്തരം വസ്തുക്കളുടെ ഉപഭോഗം കുറക്കുക എന്നതാണ് ഇതുകൊണ്ട് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ജിസിസി രാജൃങ്ങളുടെ ടാക്‌സ് അതോറിറ്റി നിശ്ചയിക്കുന്ന പുതിയ വിലവിവരപട്ടിക അനുസരിച്ചായിരിക്കും ഇത്തരം ഉത്പന്നങ്ങള്‍ പ്രാദേശിക മാര്‍ക്കറ്റുകളില്‍ വില്‍ക്കപ്പെടുക. ചെറിയ ഡ്രിംഗ്‌സ് പാക്കറ്റുകള്‍ക്ക് ഒന്നര റിയാല്‍ മുതല്‍ രണ്ടേകാല്‍ റിയാല്‍ വരെ വില വര്‍ദ്ധിക്കും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top