‘ബാബ്‌റി മസ്ജിദ്’ എന്ന സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ച് സെന്‍സര്‍ ബോര്‍ഡ്; എന്താണ് കാരണമെന്നും വിശദീകരണം

ബാബ്‌റി മസ്ജിദ് എന്ന സിനിമയുടെ പോസ്റ്റര്‍

അയോധ്യയിലെ ബാബ്‌റി മസ്ജിദ്- രാമജന്മഭൂമി പ്രശ്‌നം സങ്കീര്‍ണമായി തുടരുമ്പോള്‍ പുറത്തിറങ്ങാനിരിക്കുന്ന ഭോജ്പുരി ചിത്രം ‘ബാബ്‌റി മസ്ജിദി’ന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചു. വളരെ അടിസ്ഥാനപരമായ രാഷ്ട്രീയ നിലപാടിന്റെ ബുദ്ധിമുട്ടിക്കുന്ന ചിത്രീകരണമാണ് സിനിമയിലെന്ന് സെന്‍സര്‍ ബോര്‍ഡ് നിരീക്ഷിക്കുന്നു. ഉത്തര്‍പ്രദേശില്‍ മാത്രമല്ല, രാജ്യത്തെമ്പാടും വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമാകുമെന്നും സെന്‍സര്‍ ബോര്‍ഡ്.

ബാബ്‌റി മസ്ജിദിന്റെ ട്രെയിലര്‍

ദേവ് പാണ്ഡേ സംവിധാനം ചെയ്ത ചിത്രത്തില്‍ ഹിന്ദു, മുസ്‌ലിം മതചിഹ്നങ്ങളും മതപരമായ വാചകങ്ങളും സംഭാഷണങ്ങളും ട്രെയിലറില്‍ വ്യക്തമായി കാണാം. ഭോജ്പുരി സൂപ്പര്‍താരമായ ഖേസരി ലാല്‍ യാദവ് സിനിമയില്‍ പ്രധാനവേഷം ചെയ്യുന്നുണ്ട്. ഇതാദ്യമായാണ് ഒരു ഭോജ്പുരി സിനിമ സെന്‍സര്‍ ബോര്‍ഡ് നിരോധിക്കുന്നത്. പരുക്കനായ ഉള്ളടക്കമായതുകൊണ്ട് മാത്രമല്ല, പരുക്കന്‍ ഉള്ളടക്കം വളരെ വൈകാരികമായ രാഷ്ട്രീയ വിഷയമായ ബാബ്‌റി മസ്ജിദിനെ കുറിച്ചാകുകയും ചെയ്തതുകൊണ്ടാണ് ചിത്രം നിരോധിക്കുന്നത് എന്നാണ് ബോര്‍ഡിന്റെ ന്യായീകരണം.

സിനിമ നിരോധിക്കുക മാത്രമല്ല ലിബറല്‍ എന്നുവിളിക്കപ്പെടുന്ന ഘടകങ്ങള്‍ ഉള്ളതുകൊണ്ടുള്ള സഹതാപത്തിന്റെ പേരില്‍ ആരും ഈ സിനിമ കാണാന്‍ ഇടവരരുതെന്ന് വാര്‍ത്താവിതരണ മന്ത്രാലയത്തിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുമെന്നും ബോര്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി.

DONT MISS
Top