അതിരപ്പള്ളി പദ്ധതിയുടെ ഉദ്ദേശം പണം തട്ടലാണെന്ന് ശ്രീനിവാസന്‍; കാട് നശിച്ചും വൈദ്യുതി വേണമെന്ന നിലപാടുകള്‍ ബുദ്ധിയില്ലാത്തവരുടേത്

വാഴച്ചാല്‍: അതിരപ്പള്ളി പദ്ധതിയുടെ ഉദ്ദേശം പണം തട്ടലാണെന്ന് നടന്‍ ശ്രീനിവാസന്‍.ബുദ്ധിയില്ലാത്തവരാണ് വനം നശിപ്പിച്ചും വൈദ്യുതി വേണമെന്ന് വാശിപിടിക്കുന്നതെന്നും ശ്രീനിവാസന്‍ പറഞ്ഞു. കാട് നശിച്ചും വൈദ്യുതി വേണമെന്ന നിലപാടുകള്‍ ബുദ്ധിയില്ലാത്തവരുടേതാണെന്നും മന്ത്രി എംഎം മണിക്കെതിരെ ശ്രീനിവാസന്‍ പരോക്ഷ വിമര്‍ശനമുന്നയിച്ചു. വാഴച്ചാലില്‍ തൃശൂര്‍ ഡിസിസി സംഘടിപ്പിച്ച ആദിവാസി കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രീനിവാസന്‍.

അതിരപ്പിള്ളി പദ്ധതി വേണ്ടെന്ന മുദ്രാവാക്യവുമായി വാഴച്ചാല്‍ വനത്തിലാണ് ഡിസിസിയുടെ നേതൃത്വത്തില്‍ ആദിവാസി കൂട്ടായ്മ സംഘടിപ്പിച്ചത്. പദ്ധതിക്കെതിരെ ജനജാഗ്രതാ പ്രതിജ്ഞയോടെയായിരുന്നു പ്രതിഷേധത്തുടക്കം.

അതിരപ്പിള്ളി മേഖലയിലെ ആദിവാസികളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും കൂട്ടായ്മയുടെ ഭാഗമായി. അനില്‍ അക്കര എംഎല്‍എ, ടിഎന്‍ പ്രതാപന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പദ്ധതിക്കെതിരായ പ്രതിഷേധം.

DONT MISS
Top