പൊളിച്ചെഴുത്തുകള്‍ തിരുത്തി സഖാവിന്റെ ട്രെയിലര്‍, ചിരിച്ചും കലിച്ചും നിവിന്‍ പോളി

പ്രതീകാത്മകചിത്രം

സിദ്ധാര്‍ത്ഥ് ശിവ നിവിന്‍ പോളി കൂട്ടുകെട്ടിന്റെ ഏറ്റവും പുതിയ ചിത്രം സഖാവിന്റെ ആദ്യ ട്രെയിലര്‍ പുറത്തിറങ്ങി. ഫെയ്‌സ്ബുക്കിലൂടെ നിവിന്‍പോളി തന്നെയാണ് ചിത്രത്തിന്റെ ട്രെയിലര്‍ പങ്കുവെച്ചത്. ട്രെയിലര്‍ ഇന്ന് പുറത്തിറക്കുമെന്ന് നിവിന്‍പോളി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

യുവ രാഷ്ട്രീയ പ്രവര്‍ത്തകന്റെ വേഷത്തിലെത്തുന്ന  ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. കലിപ്പിന് പകരം ചിരിപ്പിച്ച് മനസ്സ് കീഴടക്കുന്ന സഖാവിനെയായിരുന്നു ടീസറില്‍ പ്രേക്ഷകര്‍ കണ്ടത്.

കുഞ്ചാക്കോ ബോബന്‍ നായകനായ കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന ചിത്രത്തിന് ശേഷം സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കലാലയ ജീവിതവും കമ്യൂണിസ്റ്റ് രാഷ്ട്രീയവും പറയുന്ന ചിത്രത്തില്‍ കൃഷ്ണകുമാര്‍ എന്ന സഖാവിന്റെ വേഷത്തിലാണ് നിവിന്‍പോളി എത്തുന്നത്.

ശ്രീനിവാസന്‍, മണിയന്‍പിള്ള രാജു, ജോജോ, ഐശ്വര്യാ രാജേഷ്, അപര്‍ണ ഗോപിനാഥ്, ഗായത്രി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷാണ് ചിത്രം നിര്‍മിക്കുന്നത്. ജോര്‍ജ് സി വില്യംസ് ഛായാഗ്രഹണവും പ്രശാന്ത് പിള്ള സംഗീതസംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം മാര്‍ച്ചില്‍ തിയ്യറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

DONT MISS
Top