ടീസര്‍ അതിശയിപ്പിക്കുന്നത്; പ്രഥ്വിരാജിന്റെ ടിയാന്‍ ടീസറിനെ അഭിന്ദിച്ച് ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍

പ്രതീകാത്മകചിത്രം

പ്രഥ്വിരാജിന്റെ റിലീസ് ചെയ്യാനുള്ള ഏറ്റവും പുതിയ ചിത്രമായ ടിയാന്റെ ടീസറിനെ പ്രശംസിച്ച് ബോളിവുഡ് സംവിധായകനും, നിര്‍മാതാവുമായ കരണ്‍ ജോഹര്‍. ട്വിറ്ററില്‍ തന്റെ ഔദ്യോഗിക പേജിലാണ് കരണ്‍ ജോഹര്‍ ആശംസ അറിയിച്ചത്. ടിയാന്റെ ടീസര്‍ അതിശയിപ്പിക്കുന്നതാണ് എന്നാണ് കരണ്‍ ട്വീറ്റ് ചെയ്യ്തിരിക്കുന്നത്. പ്രധാന കഥാപാത്രത്തെ കൈകാര്യം ചെയ്ത പ്രഥ്വിരാജിനെ അഭിനന്ദിക്കുന്നുവെന്നും കരണ്‍ ട്വീറ്റില്‍ പറഞ്ഞു.

ഇതിനു മുന്‍പ് ഒകെ കണ്‍മണിയിലെ പ്രകടനത്തിന് ദുല്‍ഖര്‍ സല്‍മ്മാനെ പ്രശംസിച്ചും കരണ്‍ ജോഹര്‍ രംഗത്തെത്തിയിരുന്നു. മലയാള നടന്‍മാരെയും, മലയാള സിനിമകളെയും സൂക്ഷമമായി നിരീക്ഷിക്കുന്ന കരണ്‍ ജോഹര്‍, അല്‍ഫോണ്‍സ് പൗത്രന്റെ പ്രേമമാണ് തനിക്ക് അടുത്തിടെ കണ്ടതില്‍ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട മലയാള സിനിമയെന്ന് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

പ്രഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്ന ടിയാന്റെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. അമാനുഷീകത മാനുഷികമായി കൂടിചേരുമ്പോള്‍ ഇതിഹാസങ്ങള്‍ ജനിക്കുന്നു എന്ന കുറിപ്പോടെ തുടങ്ങുന്ന ടീസറിന് നിമിഷം നേരം കൊണ്ട് തന്നെ വന്‍ വരവേല്‍പ്പാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചത്. മുരളി ഗോപി തിരക്കഥ രചിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ജിയന്‍ കൃഷ്ണകുമാറാണ്. മുരളി ഗോപി, ടോം ഷൈന്‍ ചാക്കോ, അനന്യ, പത്മപ്രിയ, ജനികരാമന്‍ തുടങ്ങി വന്‍ താരനിരതന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. റെഡ് ക്രോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന ചിത്രം വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

DONT MISS
Top