ഇഴഞ്ഞു നീങ്ങാന്‍ കഴിയാതെ കിടന്ന പെരുമ്പാമ്പിന്റെ വയര്‍ കീറിയ നാട്ടുകാര്‍ ഞെട്ടി നിലവിളിച്ചു; വയറ്റിനുള്ളില്‍ അഴുകിയ നിലയില്‍ യുവാവിന്റെ മൃതദേഹം; വീഡിയോ

ജക്കാര്‍ത്ത: ഇഴഞ്ഞു നീങ്ങാന് കഴിയാതെ കിടന്ന പെരുമ്പാമ്പിന്റെ വയര്‍ കീറിയ നാട്ടുകാര്‍ ഞെട്ടി നിലവിളിച്ചു പോയി. വയറ്റിനുള്ളില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് നാട്ടില്‍ നിന്നും കാണാതായ യുവ കര്‍ഷകനായിരുന്നു. പല സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും 25 കാരനായ അക്ബറിനെ എവിടെയും കണ്ടെത്താനായില്ല. തുടര്‍ന്ന് പാമ്പിന് സമീപം അക്ബറിന്റെ ചെരുപ്പും പണി ആയുധങ്ങളും കണ്ടെത്തിയതോടെ യുവാവിനെ പാമ്പ് വിഴുങ്ങിയതാണോ എന്ന സംശയം ബലപ്പെടുകയായിരുന്നു.

ഇന്തോന്യേഷ്യയിലെ സുലാവെസിയിലാണ് സംഭവം. ഇരുപത്തിമൂന്ന് അടിയോളം നീളം വരുന്ന പെരുമ്പാമ്പാണ് അക്ബറിനെ വിഴുങ്ങിയത്. വയര്‍ കീറി പുറത്തെടുക്കുമ്പോള്‍ അഴുകിയ നിലയിലായിരുന്നു അക്ബറിന്റെ മൃതദേഹം. കൃഷിസ്ഥലത്ത് വിളവെടുക്കുന്നതിനിടെയാണ് അക്ബറിനെ കാണാതായത്.

സ്ഥലത്ത് ഇത്തരത്തിലുള്ള ഒരു സംഭവം ആദ്യമാണെന്ന് നാട്ടുകാര്‍ പറയുന്നു. 2013ല്‍ ഇന്തോനേഷ്യയിലെ തന്നെ ഒരു ബീച്ച് റിസോര്‍ട്ടിലെ സെക്യൂരിറ്റി ഗാര്‍ഡിനെ പെരുമ്പാമ്പ് വിഴുങ്ങിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top