കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന് നാളെ കൂടുതല്‍ നിയന്ത്രണം; നിരവധി ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും

പ്രതീകാത്മക ചിത്രം

കോട്ടയം : ചങ്ങനാശ്ശേരി – തിരുവല്ല ഇരട്ടപ്പാത കമ്മീഷന്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ചൊവ്വാഴ്ച കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ദക്ഷിണ റെയില്‍വേ അറിയിച്ചതാണ് ഇക്കാര്യം. നിരവധി ദീര്‍ഘദൂര ട്രെയിനുകല്‍ ആലപ്പുഴ വഴി തിരിച്ചുവിട്ടപ്പോള്‍, ഏതാനും പാസഞ്ചറുകള്‍ റദ്ദാക്കിയിട്ടുണ്ട്.

ആലപ്പുഴ വഴി വഴിതിരിച്ചുവിടുന്ന ട്രെയിനുകള്‍: ബംഗളൂരു കന്യാകുമാരി ഐലന്റ് എക്‌സ്പ്രസ്, കണ്ണൂര്‍ – തിരുവനന്തപുരം ജനശതാബ്ദി, തിരുവനന്തപുരം – ഹൈദരാബാദ് ശബരി എക്‌സ്പ്രസ്, കന്യാകുമാരി – മുംബൈ ജയന്തിജനത, ന്യൂഡല്‍ഹിതിരുവനന്തപുരം കേരള എക്‌സ്പ്രസ് ( ഇരു ദിശകളിലും).

പൂര്‍ണമായും റദ്ദാക്കുന്ന പാസഞ്ചറുകള്‍: കൊല്ലം- കോട്ടയം പാസഞ്ചര്‍, കോട്ടയം വഴിയുള്ള എറണാകുളം- കൊല്ലം മെമു സര്‍വീസുകള്‍, ആലപ്പുഴ വഴിയുള്ള കൊല്ലം- എറണാകുളം മെമു, ആലപ്പുഴ വഴിയുള്ള എറണാകുളം-കായംകുളം പാസഞ്ചര്‍.

ഭാഗികമായി റദ്ദാക്കുന്നവ: പുനലൂര്‍-ഗുരുവായൂര്‍ പാസഞ്ചറുകള്‍ കോട്ടയം പുനലൂര്‍ സ്‌റ്റേഷനുകള്‍ക്കിടയില്‍ ഓടില്ല. എറണാകുളം-കായംകുളം പാസഞ്ചറുകള്‍ കോട്ടയം കായംകുളം സ്‌റ്റേഷനുകള്‍ക്കിടയില്‍ ഓടില്ല. ആലപ്പുഴ വഴി തിരിച്ചുവിടുന്ന ട്രെയിനുകള്‍ ഹരിപ്പാട്, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ നിര്‍ത്തുമെന്നും ദക്ഷിണറെയില്‍വേ അറിയിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top