മാര്‍പ്പാപ്പയുടെ തൊപ്പി തട്ടിയെടുത്ത് കൊച്ചുകുട്ടി: മൂന്ന് വയസുകാരി ലോകത്തെ ചിരിപ്പിച്ചത് ഇങ്ങനെ (വീഡിയോ)

വീഡിയോ ദൃശ്യം

കുസൃതിക്കാരായ കുട്ടികള്‍ എപ്പോള്‍ എന്തുചെയ്യുമെന്ന് ആര്‍ക്കും ഉറപ്പ് പറയാനാവില്ല. മാര്‍പ്പാപ്പയെ കാണാന്‍ എടുത്തുകൊണ്ടുവന്ന മൂന്നുവയസുള്ള കുഞ്ഞിന്റെ കുസൃതിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ ചിരിപ്പിക്കുന്നത്. കുരുന്നിന്റെ കുസൃതി കണ്ടുനിന്നവരേയും ആവോളം ചിരിപ്പിച്ചു.

എസ്റ്റലാ വെസ്ട്രിക്ക എന്ന മൂന്നുവയസുകാരിയാണ് പോപ്പിനെ കാണാന്‍ തിരക്കുകൂട്ടിയെത്തിയത്. എന്നാല്‍ ഉയരം കിട്ടാനായി ഒരാള്‍ എടുത്തുപിടിച്ചാണ് എസ്റ്റലയെ പോപ്പിന്റെ അടുത്തേക്ക് എത്തിക്കുന്നത്. പോപ്പിന്റെ ഉയരത്തില്‍ എത്തിയപാടെ കുരുന്ന് പോപ്പിന്റെ തൊപ്പി തട്ടിയെടുക്കുന്നു. ഇത് കണ്ട് മാര്‍പ്പാപ്പയും അവിടെ കൂടിനിന്നവരും വളരെയധികം ചിരിക്കുന്നതും ദൃശ്യത്തില്‍ കാണാം.

വീഡിയോ പകര്‍ത്തിയിരിക്കുന്നത് കുട്ടിയുടെ മുത്തച്ഛനായ മൗണ്ടന്‍ ബൂട്ടോറാക്കാണ്. അദ്ദേഹം തന്നെയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചതും. മികച്ച വരവേല്‍പ്പാണ് വീഡിയോയ്ക്ക് നവ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. പതിനായിരക്കണക്കിന് ആളുകളാണ് വീഡിയോ പങ്കുവച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top