കുണ്ടറയിലെ പതിനാലുകാരന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

പ്രതീകാത്മക ചിത്രം

കുണ്ടറ: കൊല്ലം കുണ്ടറയില്‍ പതിനാലു വയസുകാരന്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. നിലവിലെ അന്വേഷണത്തില്‍ പാളിച്ചകള്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കേസില്‍ കൊട്ടാരക്കര ഡിവൈഎസ്പി സമര്‍പ്പിച്ച് റിപ്പോര്‍ട്ട് നേരത്തെ റൂറല്‍ എസ്പി തള്ളിയിരുന്നു.

റിപ്പോര്‍ട്ട് അപൂര്‍ണമാണെന്ന് വിലയിരുത്തിയാണ് എസ്പി തള്ളിയത്. പൂര്‍ണമായ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. അതിനിടയിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുന്നത്. സംഭവത്തില്‍ കൊട്ടാരക്കര ഡിവൈഎസ്പിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ റിപ്പോര്‍ട്ടില്‍ പുനരന്വേഷണം നടത്തേണ്ട സാഹചര്യമോ വിശദാംശങ്ങളോ ഇല്ല. ഇതുചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട് തള്ളിയിരിക്കുന്നത്. കുട്ടിയുടെ മരണം ആത്മഹത്യയെന്ന് നേരത്തെ എഴുതിത്തള്ളിയ ഡിവൈഎസ്പി തന്നെയാണ് ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

2010 ലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അടുത്തിടെ കൊച്ചുമകളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പ്രതി വിക്ടറിനെയാണ് ഈ സംഭവത്തിലും സംശയിക്കുന്നത്. ആരോപണവിധേയനായ വിക്ടറിനേയും മകനേയും സംശയിക്കാനുള്ള കാരണങ്ങള്‍ റിപ്പോര്‍ട്ടില്‍ വ്യക്തമല്ല. വിക്ടറിന്റെ അല്‍ക്കാരനാണ് മരിച്ച പതിനാലുകാരന്‍. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്.

വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് കുട്ടി തൂങ്ങിമരിച്ചത്. മരണം കൊലപാതകമാണെന്ന് അന്നുതന്നെ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നെങ്കിലും ആ നിലയില്‍ അന്വേഷണം നടത്താന്‍ പൊലീസ് തയ്യാറായിരുന്നില്ല. പണം തന്നാല്‍ അന്വേഷിക്കാമെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്ന് വീട്ടുകാര്‍ ആരോപിക്കുന്നു.

പത്തുവയസ്സുകാരിയായ പേരക്കുട്ടിയെ വിക്ടര്‍ ഒരു വര്‍ഷത്തോളമായി ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി അന്വേഷത്തില്‍ പൊലീസ് കണ്ടെത്തിയിരുന്നു. പെണ്‍കുട്ടിയെ ജനുവരി 10 നാണ് വീട്ടിനുള്ളിലെ ജനലഴിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വിക്ടറിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയിട്ടുണ്ട്. മറ്റുനിരവധി കുട്ടികളേയും ഇയാള്‍ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്നാണ് പരാതികളുണ്ട്.

DONT MISS
Top