ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബ്രസീലിനും അര്‍ജന്റീനക്കും തകര്‍പ്പന്‍ ജയം

മോണ്ടിവിഡിയോ: ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബ്രീസീലിനും അര്‍ജന്റീനക്കും ജയം. ബ്രസീല്‍ ഉറുഗ്വായെ 4-1 ന് തകര്‍ത്തപ്പോള്‍ ചിലിയെ ഏകപക്ഷീയമായ ഒരു ഗോളിന് അര്‍ജന്റീനയും പരാജയപ്പെടുത്തി. ലോകകപ്പ് യോഗ്യതാ റൗണ്ടിലെ മറ്റു നിര്‍ണ്ണായക മത്സരങ്ങളില്‍ കൊളംബിയ ബൊളീവിയയെ 1-0നും പരഗ്വായ് ഇക്വാഡറിനെ 2-1 നും പരാജയപ്പെടുത്തി. വെനിസ്വെല പെറു മത്സരം 2-2 സമനിലയില്‍ പിരിഞ്ഞു.

ഇന്ന് പുലര്‍ച്ചെ നടന്ന യോഗ്യതാ മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ബ്രസീല്‍ ജയിച്ചത്. ചൈനീസ് ക്ലബ്ബിനു കളിക്കുന്ന പൊളിഞ്ഞോയുടെ ഹാട്രിക്ക് മികവിലാണ് ബ്രസീലിന്റെ തേരോട്ടം.

ഉറുഗ്വേയ്ക്കായി 9ആം  മിനുട്ടില്‍ എഡിന്‍സന്‍ കവാനി പെനാല്‍ട്ടിയിലൂടെ ഗോള്‍ നേടി. 19ആം മിനുട്ടില്‍ പൊളീഞ്ഞോയിലൂടെ ബ്രസീല്‍ ഗോള്‍ മടക്കി. 52ആം  മിനുട്ടില്‍ പൊളീഞ്ഞോ രണ്ടാം ഗോള്‍ നേടി. 75ആം മിനുട്ടില്‍ നെയ്മര്‍ ബ്രസീലിന്റെ മൂന്നാം ഗോള്‍ നേടി. അവസാന മിനുട്ടില്‍ പൊളീഞ്ഞോ ഹാട്രിക് തികച്ചു.

അര്‍ജന്റീന ക്യാപ്റ്റന്‍ ലയോണല്‍ മെസ്സി 16ആം  മിനിറ്റില്‍ നേടിയ പെനാല്‍റ്റി ഗോളിലൂടെയാണ് അര്‍ജന്റീന ചിലിയെ പരാജയപ്പെടുത്തിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top