യാഥാസ്ഥിതികരെ എനിക്കൊന്നും ചെയ്യാനൊക്കില്ല, ബ്ലോക്കാന്‍ ഒരു മടിയും കാണിക്കുകയുമില്ല: സോഷ്യല്‍ മീഡിയ ആക്രമണത്തേപ്പറ്റി സണ്ണി ലിയോണ്‍

സണ്ണി ലിയോണ്‍

സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ സണ്ണി ലിയോണിന് ഒരു പുതുമയേയല്ല. അവരുടെ ആശയങ്ങളേക്കാളുപരി അവരുടെ ജോലിയാണ് സോഷ്യല്‍മീഡിയാ സദാചാരരോഗികളെ പലപ്പോഴും അസ്വസ്ഥരാക്കാറുള്ളത്. കഴിഞ്ഞ വനിതാ ദിനത്തില്‍ സണ്ണിയുടെ പേരും വലിച്ചിഴച്ച ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മയ്ക്ക് നല്‍കിയ മറുപടി സണ്ണിയെ സോഷ്യല്‍ മീഡിയയിലെ ചിലരുടെ കണ്ണിലെ കരടാക്കി.

രാം ഗോപാല്‍ വര്‍മ നടത്തിയ പ്രസ്താവന സദാചാരന്മാര്‍ മറന്നപ്പോള്‍ സണ്ണിയുടെ മറുപടി മാത്രമായി ചിലര്‍ക്ക് പ്രശ്‌നം. ലോകത്തെ എല്ലാ സ്ത്രീകള്‍ക്കും സണ്ണി ലിയോണ്‍ നല്‍കുന്നത്രയും ആനന്ദം ആണുങ്ങള്‍ക്ക് നല്‍കാന്‍ സാധിക്കട്ടെ എന്നായിരുന്നു രാം ഗോപാല്‍ വര്‍മയുടെ ആശംസ. വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കണം എന്ന് സണ്ണി മറുപടി നല്‍കുകയും ചെയ്തു. എന്നാല്‍ പതിവുപോലെ പൊങ്കാലതന്നെ സണ്ണിക്ക് ലഭിച്ചു.

രാം ഗോപാല്‍ വര്‍മയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയുടെ വന്‍ പ്രതിഷേധമാണുണ്ടായത്. എന്നാല്‍ തന്നേയും ചീത്തവിളിക്കാനുള്ള വകുപ്പെന്താണെന്നാണ് സണ്ണിക്ക് പിടികിട്ടാത്തത്. “യാഥാസ്ഥിതികരെ മാറ്റാന്‍ എനിക്കാവില്ല. എന്തായാലും എല്ലാവര്‍ക്കും രണ്ടാമതൊരു അവസരം നല്‍കാതെ ബ്ലോക്ക് ചെയ്യാന്‍ എനിക്ക് സാധിക്കും” അവര്‍ പറഞ്ഞു.

ചില പ്രോജക്ടുകള്‍ വിചാരിച്ചപോലെ മെച്ചമായില്ല എന്ന തോന്നലുകള്‍ ഇല്ലെന്നും സണ്ണി പറയുന്നു. “അവസരങ്ങള്‍ പോലെയാണ് ഞാന്‍ തീരുമാനങ്ങളെടുക്കുക. കൂടുതല്‍ മികച്ചത് ഞാനും എന്റെ ടീമും തിരഞ്ഞെടുക്കും. ചിലപ്പോള്‍ അവ മികച്ചതാവും. ചിലപ്പോള്‍ വളരെ മോശവും” സണ്ണിക്ക് സന്തോഷം മാത്രം. സിനിമകളും മറ്റ് പ്രൊജക്ടുകളും തിരഞ്ഞെടുക്കുന്നതില്‍ ഭര്‍ത്താവ് തന്നെ സഹായിക്കാറുണ്ട്. ഭര്‍ത്താവിന്റെ പിന്തുണ വളരെ വലുതാണെന്നും അവര്‍ പറഞ്ഞു.

തേരേ ഇന്തസാര്‍ എന്ന സിനിമയാണ് സണ്ണിയുടേതായി ഇനി പുറത്തുവരാനിരിക്കുന്നത്. അര്‍ബാസ് ഖാനുമൊത്താണ് ചിത്രത്തില്‍ സണ്ണി അഭിനയിക്കുന്നത്. ഇതൊരു റൊമാന്റിക് ത്രില്ലറാണെന്നും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുമെന്നും പറയുന്ന സണ്ണി ഇപ്പോള്‍ മെക്‌സിക്കോയില്‍ ഒഴിവുകാലം ആഘോഷിക്കുകയാണ്. തന്റെ ആരാധകര്‍ക്കായി നിരവധി ചിത്രങ്ങളും വീഡിയോകളുമാണ് മെക്‌സിക്കോയില്‍നിന്ന് താരം പങ്കുവയ്ക്കുന്നത്.

Fun on beach!! @dirrty99

A post shared by Sunny Leone (@sunnyleone) on

Tan tan tan!!! Yay! Love the sun here! cancun Mexico!!

A post shared by Sunny Leone (@sunnyleone) on

Finally getting some sun and a tan!!! So so nice!

A post shared by Sunny Leone (@sunnyleone) on

So nice to finally be on a beach vacation Cancun Mexico!!

A post shared by Sunny Leone (@sunnyleone) on

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top