എയ്ഡ്‌സ് ബാധിതര്‍ക്ക് ഇനി സൗജന്യ ചികിത്സ; കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നഡ്ഡാ അവതരിപ്പിച്ച് ബില്ലിന് രാജ്യസഭയില്‍ അംഗീകാരം

കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നഡ്ഡ

ദില്ലി: എച്ച്‌ഐവി എയഡ്‌സ് ബാധിതര്‍ക്ക് ശരിയായ ചികിത്സയും, വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനവും ഉറപ്പ് വരുത്തണമെന്ന ആവശ്യവുമായി രാജ്യസഭയില്‍ സമര്‍പ്പിച്ച ബില്ലിന് അംഗീകാരം. കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നഡ്ഡ അവതരിപ്പിച്ച എച്ച്‌ഐവി എയ്ഡ്‌സ് പ്രവെന്‍ഷന്‍ ആന്റെ് കണ്ട്രോള്‍ ബില്ലാണ് ശബ്ദ വോട്ടിലൂടെ പാസായത്.

നിയമനിര്‍മ്മാണ വേളയില്‍ നീതി ആര്‍ക്കും നിഷേധിക്കാത്തവിധം പഴുതടച്ച് നിര്‍മ്മിക്കണമെന്നും. രാജ്യത്തുള്ള എച്ച്‌ഐവി എയ്ഡ്‌സ് ബാധിതര്‍ക്ക് ചികിത്സ നല്‍ക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും, എച്ച്‌ഐവി എയ്ഡ്‌സ് ബാധിതരായ രോഗികള്‍ക്ക് സൗജന്യ ചികിത്സ സര്‍ക്കാര്‍ നല്കുമെന്നും അദ്ദേഹം പറഞ്ഞു. ചികിത്സ ലഭിക്കുന്നതുമായി ബന്ധപ്പെട്ട് സെക്ഷന്‍ 14(1)ല്‍ പ്രതിപാതിക്കുന്ന “കഴിയുന്നിടത്തോളം” എന്ന പ്രയോഗം ഒഴിവാക്കണമെന്ന് സഭയിലുള്ള പല അംഗങ്ങളും ആവശ്യം ഉന്നയിച്ചിരുന്നു.

ബില്ലിന് അംഗീകാരം ലഭിച്ച ഇതേ ദിവസം ചരിത്രത്തില്‍ ഇടം നേടുമെന്നും. എയ്ഡ്സ് രോഗികള്‍ക്ക് നിലവാരമുള്ള ചികിത്സ ഉറപ്പു വരുത്താന്‍ സാധിക്കുമെന്നും മന്ത്രി സഭയില്‍ പറഞ്ഞു. ദേശീയ എയഡ്‌സ് നിയന്ത്രണ പദ്ധതിക്ക് 2000കോടി രൂപ അനുവദിച്ച് പ്രവര്‍ത്തനം കാര്യക്ഷമമാക്കുമെന്നും അദ്ദേഹം ഉറപ്പ്‌നല്‍കി.

DONT MISS
Top