കൊല്ലത്ത് ബാലതാരത്തെ കൂട്ട ബലാത്സംഗത്തിനിരയാക്കി; സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍

കൊല്ലം: കൊല്ലത്ത് ബാലതാരത്തെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ആറോളം പേര്‍ ചേര്‍ന്നാണ് കുട്ടിയെ പീഡനത്തിനിരയാക്കിയത്. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്തെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് സൂചനകള്‍.

ഹ്രസ്വസിനിമയില്‍ അഭിനയിച്ച പെണ്‍കുട്ടിയെയാണ് കൂട്ടബലാത്സംഗം ചെയ്തത്. ഒരു സിനിമയില്‍ അഭിനയിക്കാനെന്ന് പറഞ്ഞ് സീരിയല്‍ നടിയാണ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയെ ഒരു വീട്ടിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്ന പൊലീസ് സ്ഥിരീകരിച്ചു.

കുട്ടിയെ പീഡിപ്പിച്ചതായി കാണിച്ച് പരാതിയുമായി മാര്‍ച്ച് 18നാണ് കുട്ടിയുടെ രക്ഷിതാക്കള്‍ കൊല്ലം ഈസ്റ്റ് പൊലീസിനെ സമീപിച്ചത്. എന്നാല്‍ പരാതി സ്വീകരിക്കാന്‍ സ്റ്റേഷനിലെ വനിതാ സിഐ തയ്യാറായില്ല. പ്രശ്‌നം പറഞ്ഞു തീര്‍ക്കാമെന്ന നിര്‍ദ്ദേശം നല്‍കി ഇവരെ സിഐ തിരിച്ചയച്ചു. എന്നാല്‍ പിന്നീട് നടപടി ഒന്നും ഇല്ലാത്ത പശ്ചാത്തലത്തിലാണ് പരാതിയുമായി ഇന്നലെ ഇവര്‍ വീണ്ടും പൊലീസ് സ്റ്റേഷനെ സമീപിച്ചത്. പരാതി സ്വീകരിക്കുന്നതിലും നടപടി സ്വീകരിക്കുന്നതിലും പൊലീസിന്റെ ഭാഗത്തു നിന്നും വലിയ അനാസ്ഥ സംഭവിച്ചുവെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

DONT MISS
Top