യുഎസിന് പിന്നാലെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വിമാനത്തില്‍ വിലക്കേര്‍പ്പെടുത്തി ബ്രിട്ടനും

പ്രതീകാത്മകചിത്രം

ലണ്ടന്‍: യുഎസിന് പിന്നാലെ ആറു രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിമാനത്തില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ബ്രിട്ടനും.  വ്യോമസുരക്ഷയുടെ ഭാഗമായാണ് നടപടി സ്വീകരിച്ചിരിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. തുര്‍ക്കി, ലെബനോന്‍, ജോര്‍ദാന്‍, ഈജിപ്ത്, സൗദി അറേബ്യ, ഉത്തര ആഫ്രിക്ക തുടങ്ങിയ രാഷ്ട്രങ്ങളിലെ യാത്രക്കാര്‍ക്കാണ് വിലക്ക്. ഈജിപ്ത്, സൗദി അറേബ്യ, തുര്‍ക്കി, ലെബനോന്‍, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും യാത്രക്കാര്‍ക്ക് ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍ ലഗേജിനൊപ്പം മാത്രമേ കൊണ്ടുവരാനാകൂ.

പൗരന്‍മാരുടെ സുരക്ഷയെ കണക്കാക്കിയാണ് ഇത്തരം വിലക്കുകള്‍ ഏര്‍പ്പെടുത്തുന്നതെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു. ഭീകരാക്രമണ ഭീക്ഷണി സംബന്ധിച്ച മുന്നറിയിപ്പ് ലഭിച്ചതുകൊണ്ടാണ് ഇത്തരം നടപടികളുമായി മുന്നോട്ട്‌പോകുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
എട്ടു രാജ്യങ്ങളിലെ 10 വിമാനത്താവളങ്ങളില്‍നിന്നു ബ്രിട്ടനിലേക്കു നേരിട്ടുള്ള വിമാനയാത്രയിലാണ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൈവശംവെയ്ക്കുന്നതാണ് വിലക്കുക.

കഴിഞ്ഞ ദിവസം ഏഴ് മുസ്‌ലിം രാഷ്ട്രങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ലാപ്‌ടോപ്, ടാബ്‌ലറ്റ് അടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വിമാനത്തില്‍ വിലക്കേര്‍പ്പെടുത്തി അമേരിക്ക രംഗത്തുവന്നിരുന്നു. നിരോധനത്തെക്കുറിച്ച് ഔദ്യോഗികമായ വിവരം ലഭിച്ചിട്ടില്ലെങ്കിലും, വാഷിങ്ടണ്‍ പോസ്റ്റാണ് ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ആ നടപടി പിന്തുടര്‍ന്നാണ് യുകെയും എത്തിയിരിക്കുന്നത്.

DONT MISS
Top