ഇഖാമ, തൊഴില്‍ നിയമ ലംഘനങ്ങള്‍ ഭീകരവാദവും മയക്കുമരുന്നും ആയുധങ്ങളും കടത്തുന്ന കുറ്റകൃത്യങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ സാധൃതയുണ്ടെന്ന് സൗദി ആഭ്യന്തര മന്ത്രാലയം

സൗദി: ഇഖാമ, തൊഴില്‍ നിയമ ലംഘനങ്ങള്‍ ഭീകരവാദവും മയക്കുമരുന്നും ആയുധങ്ങളും കടത്തുന്ന കുറ്റകൃത്യങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ സാധൃതയുണ്ടെന്ന് സൗദി ആഭ്യന്തര മന്ത്രാലയ വക്താവ് കേണല്‍ മന്‍സൂര്‍ അല്‍ തുര്‍ക്കി പറഞ്ഞു. തൊഴില്‍ നിയമ ലംഘകരെ കണ്ടെത്തുന്നതിന് സൗദിയുടെ വിവിധ ഭാഗങ്ങളില്‍ തെരച്ചില്‍ നടത്തുന്നുണ്ട്. നിയമ ലംഘകരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

സൗദി ആഭ്യന്തര മന്ത്രാലയ വക്താവ് കേണല്‍ മന്‍സൂര്‍ അല്‍ തുര്‍ക്കിയാണ് ഇഖാമ, തൊഴില്‍ നിയമ ലംഘനങ്ങള്‍ ഭീകരവാദവും മയക്കുമരുന്നും ആയുധങ്ങളും കടത്തുന്ന കുറ്റകൃത്യങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് അറിയിച്ചത്. മയക്കുമരുന്ന്, ആയുധം കടത്ത് തുടങ്ങി നിരവധി കുറ്റകൃത്യങ്ങളില്‍ ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ ഉള്‍പ്പെട്ടിട്ടുള്ളതായി കണ്ടെത്തിയ സാഹചര്യത്തിലാണ് ഇത്തരക്കാരെ കുറ്റകൃത്യങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്. ഇഖാമ പുതുക്കാതെയും തൊഴില്‍ നിയമം ലംഘിച്ചും പൊടുന്നനെ അപ്രത്യക്ഷമാവുന്നവര്‍ പലരും വന്‍ കുറ്റകൃത്യങ്ങളിലും ഭീകരവാദം പോലെയുള്ള പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നുണ്ട്.

തൊഴില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിന് സൗദിയുടെ വിവിധ പ്രദേശങ്ങളില്‍ പരിശോധനകള്‍ തുടരുന്നുണ്ട്. നിയമ ലംഘകരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കുന്ന പദ്ധതിക്കും തുടക്കം കുറിച്ചിട്ടുണ്ട്. ഇതിനകം 8,000 പേര്‍ മന്ത്രാലയത്തിന് നിയമലംഘനത്തെ കുറിച്ച് വിവരങ്ങള്‍ നല്‍കിയിരുന്നു. നിയമ ലംഘകരെ കണ്ടെത്തുന്ന പരിശോധനകള്‍ക്ക് 800 ഇന്‍സ്‌പെക്ടര്‍മരൊയാണ് തയ്യാറാക്കിയിട്ടുള്ളത്.
നിയമലംഘകരില്ലാത്ത രാജൃം എന്ന ലക്ഷ്യം നടപ്പാക്കുന്നതിന്റെ ഭാഗമായി നാടുവിടാന്‍ നല്‍കിയ സമയപരിധി ഉപയോഗപ്പെടുത്തി ബന്ധപ്പെട്ടവര്‍ രാജ്യംവിടാന്‍ ശ്രമിക്കണമെന്ന് മന്‍സൂര്‍ അല്‍ തുര്‍ക്കി ആവശ്യപ്പെട്ടു. ഹുറൂബുകാര്‍, ഹജജ്, ഉംറ വിസകളിലെത്തി അനധികൃതമായി രാജൃത്ത് തങ്ങുന്നവര്‍ എന്നിവര്‍ അടുത്തുള്ള തര്ഹീൃലുകളെ സമീപിച്ചാണ് രാജ്യംവിടാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top