“1971 ബിയോണ്ട് ബോര്‍ഡേര്‍സ്” തെലുങ്ക് പതിപ്പിന്റെ യുദ്ധരംഗങ്ങള്‍ നിറഞ്ഞ ടീസര്‍ എത്തി

971 ഭാരതാ സാരിഹാഢുവിന്റെ പോസ്റ്റര്‍

1971 ബിയോണ്ട് ബോര്‍ഡേര്‍സ് എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് 1971 ഭാരതാ സാരിഹാഢുവിന്റെ യുദ്ധ രംഗത്തോട് കൂടിയുള്ള ആദ്യ ടീസര്‍ പുറത്ത്. മോഹന്‍ലാലിനോടൊപ്പം അല്ലു അര്‍ജുന്റെ സഹോദരന്‍ അല്ലൂ സിരിഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മലയാളം ടീസറില്‍ നിന്നും വ്യത്യസ്ഥമായി യുദ്ധ രംഗങ്ങള്‍ക്ക് പ്രധാന്യം നല്കിയിയാണ് തെലുങ്ക് ടീസര്‍ വന്നിരിക്കുന്നത്.

മേജര്‍ രവി സംവിധാനം ചെയ്യുന്ന ചിത്രം ആശാ ശരത്ത്, സൃഷ്ട്ി ദാംഗെ, രഞ്ചി പണിക്കര്‍, സൈജു കുറുപ്പ് എന്നിവര്‍ അണിനിരക്കുന്നു. പൂജാ കാത്യായിനി നിര്‍മ്മിക്കുന്ന സിനിമ വിഷുവിന് തിയേറ്ററുകളില്‍ എത്തും. ജനതാ ഗ്യാരേജ്, മനമന്ദ എന്ന തെലുങ്ക് ചിത്രവും മാന്യം പുലി, കണ്ണു പാപ്പ എന്ന ഡബ് ചിത്രങ്ങളുടെ വലിയ വിജയം തെലുങ്കില്‍ മോഹന്‍ലാലിനുള്ള താരമൂല്യം കുത്തനെ ഉയര്‍ത്തിയിരുന്നു. അതിനാല്‍ തന്നെ മലയാളത്തിലെന്ന പോലെ തെലുങ്ക് പ്രേക്ഷകരും വലിയ പ്രതീക്ഷയിലാണ് ചിത്രത്തെ കാത്തിരിക്കുന്നത്.

1971 ബിയോണ്ട് ബോര്‍ഡേര്‍സിന്റെ മലയാളം ടീസര്‍ മുന്‍പ് റിലിസ് ചെയ്തിരുന്നെങ്കിലും അതില്‍ യുദ്ധരംഗങ്ങള്‍ വളരെ വിരളമായിയെ കാണിച്ചിരുന്നുള്ളൂ.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top