സൗദിയില്‍ ‘നിയമ ലംഘകരില്ലാത്ത രാഷ്ട്രം’ പദ്ധതിയുടെ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് അനധികൃത താമസക്കാര്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തണമെന്നു ജനറല്‍ മന്‍സൂര്‍ തുര്‍ക്കി

സൗദി: സൗദിയിലെ തൊഴില്‍ താമസ നിയമലംഘകരില്‍ പലരും കുറ്റകൃത്യങ്ങളില്‍ എര്‍പ്പെടുന്നതായി ആഭൃന്തര മന്ത്രാലയം. ഇവരില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുകയും സുരക്ഷാ സംവിധാനത്തെ വെല്ലുവിളിക്കുകയും ചെയ്യുന്നവരുമുണ്ട്. മാര്‍ച്ച് ഇരുപത്തിയൊന്‍പതിന് തുടങ്ങുന്ന നിയമ ലംഘകരില്ലാത്ത രാഷ്ട്രം പദ്ധതിയുടെ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് അനധികൃത താമസക്കാര്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തണമെന്നു ജനറല്‍ മന്‍സൂര്‍ തുര്‍ക്കി ആഹ്വാനം ചെയ്തു

സൗദിയില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുകയും സുരക്ഷാ സംവിധാനത്തെ വെല്ലുവിളിക്കുകയും ചെയ്യുന്ന വിദേശികളില്‍ അധികവും തൊഴില്‍ താമസ നിയമ ലംഘകരാണെന്ന് സൗദി ആഭൃന്തര മന്ത്രാലയം ഔദ്യോഗിക വ്യക്താവ് ജനറല്‍ മന്‍സൂര്‍ തുര്‍ക്കി അഭിപ്രായപ്പെട്ടു. ഇവരില്‍ മയക്ക്മരുന്നും ആയുധങ്ങളും കടത്തുന്നതും രാജ്യത്തിന്റെ പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരും ഉള്‍പ്പെടും. നിരോധിത വസ്തുക്കളും മയക്കുമരുന്നുകളും കടത്തുകയും വില്‍പന നടത്തുകയും ചെയ്യുന്ന നിരവധി പ്രതികള്‍ തൊഴില്‍ താമസ നിയമം ലംഘിച്ച് രാജൃത്ത് തങ്ങുന്നവരാണെന്ന് ബോധ്യപ്പെട്ടതാണ്.

രാജ്യത്തേക്ക് നുഴഞ്ഞുകയറ്റം നടത്തുന്നവര്‍ തൊഴില്‍ തേടി വരുന്നവരല്ലെന്നും ആയുധങ്ങളും നിരോധിതവസ്തുക്കളും രാജ്യത്തേക്ക് കടത്തുവാനോ അത് ഉപയോഗിക്കുവാനോ ആണ് വരുന്നതെന്നും മന്‍സൂര്‍ തുര്‍ക്കി വ്യക്തമാക്കി.

മാര്‍ച്ച് മാസം 29 നു തുടങ്ങുന്ന ‘നിയമ ലംഘകരില്ലാത്ത രാഷ്ട്രം’ പദ്ധതിയുടെ ഭാഗമായി പ്രഖൃാപിക്കപ്പെട്ട പൊതുമാപ്പ് അതിന്റെ കാലാവധി പൂര്‍ത്തി യാകുന്നതിനു മുമ്പ് പ്രയോജനപ്പെടുത്തണമെന്ന് നിയമ ലംഘകരോട് ജനറല്‍ മന്‍സൂര്‍ തുര്‍ക്കി ആഹ്വാനം ചെയ്തു. ഈ പദ്ധതി വിജയിപ്പിച്ചെടുക്കുന്നതിനായി 19 ഗവണ്മെന്റ് വിഭാഗങ്ങള്‍ സംയുക്തമായി രംഗത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.

DONT MISS
Top