അനുമതിപത്രം ഇല്ലാതെ ഹജ്ജ് നിര്‍വഹിച്ചതിന്റെ പേരില്‍ ഇഖാമ പുതുക്കി ലഭിക്കാത്തവര്‍ക്ക് പൊതുമാപ്പ് ആശ്വാസമാകും

അനുമതിപത്രം ഇല്ലാതെ ഹജ്ജ് നിര്‍വഹിച്ചതിന്റെ പേരില്‍ താമസാനുമതി രേഖയായ ഇഖാമ പുതുക്കി ലഭിക്കാത്തവര്‍ക്ക് പൊതുമാപ്പ് ആശ്വാസമാകും. ഇത്തരക്കാര്‍ എക്‌സിറ്റ് വിസാ നേടുന്നതിന് പ്രവിശ്യാ വിദേശകാര്യ വകുപ്പ് ഓഫീസിനെ സമീപിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. മലയാളികള്‍ ഉള്‍പ്പെകടെ നിരവധിയാളുകള്‍ അനുമതി പത്രമില്ലാതെ ഹജ്ജ് നിര്വധഹിച്ച കുറ്റത്തിന് ഇഖാമ പുതുക്കി നല്‍കുന്നത് ആഭ്യന്തര മന്ത്രാലയം തടഞ്ഞിരുന്നു. ഇവര്‍ നിയമ ലംഘകരായി രാജ്യത്തു കഴിയുകയാണ്.

കഴിഞ്ഞ വര്‍ഷം മുതല്‍ അനുമതി പത്രം ഇല്ലാതെ ഹജ്ജ് നിര്‍വഹിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പിഴ ശിക്ഷ ലഭിക്കുമെന്നു മുന്നറിയിപ്പും നല്കികയിരുന്നു. ഹജ്ജ് മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കും നിയമ ലംഘകരെ സഹായിക്കുന്നവര്‍ക്കും ശിക്ഷ ലഭിക്കും. നിയമം ലംഘിക്കുന്ന വിദേശ തൊഴിലാളികളെ നാടുകടത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം അനധികൃതമായി ഹജ്ജ് നിര്‍വഹിക്കാന്‍ ശ്രമിച്ചവരെ മക്കയിലെ പ്രവേശന കവാടങ്ങളില്‍ പിടികൂടി വിരലടയാളം രേഖപ്പെടുത്തി മടക്കി അയച്ചിരുന്നു. ഇത്തരക്കാരുടെ ഇഖാമ പുതുക്കി നല്‍കിയിരുന്നില്ല. ഇവര്‍ക്ക് യാത്രാ സൗകര്യം ഒരുക്കിയ വിദേശികളുടെ വാഹനം കണ്ടു കെട്ടുകയും വിചാരണ ചെയ്തു ശിക്ഷ വിധിക്കാന്‍ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

ഇത്തരത്തില്‍ ഹജ്ജ് നിയമ ലംഘകരായ വിദേശ തൊഴിലാളികള്‍ക്കു പൊതുമാപ്പില്‍ ശിക്ഷയില്ലാതെ രാജ്യം വിടുന്നതിനു ഏറ്റവും അടുത്ത വിദേശ കാര്യ വകുപ്പ് ഓഫീസിനെ സമീപിക്കണമെന്നു അധികൃതര്‍ അറിയിച്ചു. പൊതുമാപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അനുമതിപത്രം ഇല്ലാതെ ഹജ്ജ് നിര്‍വഹിക്കാന്‍ ശ്രമിച്ച കുറ്റത്തിന് പിടിയിലായവര്‍ക്കു പുതിയ വിസയില്‍ മടങ്ങിവരുന്നതിന് തടസ്സമുണ്ടാവില്ല.

DONT MISS
Top