വാര്‍ദ്ധക്യമെങ്കിലും ചിമ്പു മരണ മാസ്; ടിആര്‍ അല്ല എസ്ടിആര്‍ എന്ന് പ്രഖ്യാപിച്ച് എഎഎ ട്രെയ്‌ലറെത്തി

ട്രെയ്‌ലര്‍ ദൃശ്യം

തമിഴകത്തിന്റെ യങ്ങ് സൂപ്പര്‍സ്റ്റാര്‍ ചിലമ്പരശന്‍ എന്ന ചിമ്പുവിന്റെ പുതുചിത്രം എഎഎഎയുടെ ട്രെയ്‌ലര്‍ തരംഗമാകുന്നു. അന്‍പാനവന്‍ അസരാദവന്‍ അടങ്കാതവന്‍ എന്ന പേരിന്റെ ചുരുക്കരൂപമാണ് എഎഎ. ചിമ്പു മൂന്ന് വേഷത്തിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. ഇതില്‍ വൃദ്ധ കഥാപാത്രമായ അശ്വിന്‍ താത്ത എന്ന കഥാപാത്രത്തിന്റെ മാസ് ഇന്‍ട്രൊഡക്ഷനാണ് ഇപ്പോള്‍ പുറത്തുവന്ന ട്രെയ്‌ലറിലുള്ളത്.

ചിമ്പു വയസന്‍ കഥാപാത്രമായാണ് രംഗത്ത് വരുന്നതെങ്കിലും ആള്‍ പതിവുപോലെ മാസ്സ് തന്നെ. ട്രെയ്‌ലറില്‍ ഒരിടത്ത് തന്റ അച്ഛന്‍ ടിആറിനേയും ചിമ്പു പരാമര്‍ശിക്കുന്നുണ്ട്. ടിആര്‍ പോലെയല്ല എസ്ടിആര്‍ എന്നാണ് ചിമ്പുവിന്റ മാസ് ഡയലോഗ്. ശാരീരിക ചലനങ്ങള്‍ കൊണ്ടും സംസാരംകൊണ്ടും അശ്വിന്‍ താത്തയാകാന്‍ ചിമ്പു ശ്രമിച്ചിട്ടുണ്ടെങ്കിലും അതില്‍ എത്രകണ്ട് വിജയിച്ചു എന്നത് കണ്ടറിയണം.

മലയാളികള്‍ക്ക് സുപരിചിതയായ ശ്രിയ ശരണും തമന്നയുമാണ് ചിത്രത്തിലെ നായികമാര്‍. തൃഷ ഇല്ലാന നയന്‍താര എന്ന കന്നി സംവിധാനസംരംഭത്തിനുശേഷം ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് എഎഎ. യുവാന്‍ ശങ്കര്‍ രാജ സംഗീതം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് എസ്.മൈക്കിള്‍ രായപ്പനാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top