മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ 30 അടി ഉയരമുള്ള മതില്‍ കെട്ടുമെന്ന് ഡോണള്‍ഡ് ട്രംപ്

ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: അഭയാര്‍ത്ഥികളുടെ വരവ് നിയന്ത്രിക്കാന്‍ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മുപ്പതടി ഉയരമുളള മതില്‍ നിര്‍മ്മിക്കാന്‍ പോകുന്നതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആര്‍ക്കും കയറിപ്പറ്റാന്‍ കഴിയാത്ത ഒരു ‘വലിയ, സുന്ദരമായ മതില്‍’ നിര്‍മ്മിക്കാന്‍ പോകുന്നുവെന്നാണ് ട്രംപിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച കരാര്‍ നോട്ടീസില്‍ പറയുന്നത്. അതിര്‍ത്തി സംരക്ഷണ വകുപ്പാണ് ഈ നോട്ടീസ് പുറത്തുവിട്ടത്.

ഉറച്ച കോണ്‍ക്രീറ്റ് മതിലോ സുതാര്യമായ മതിലോ ആയിരിക്കും നിര്‍മ്മിക്കുന്നത്. മതില്‍ നിര്‍മ്മിക്കുന്നത് മുതല്‍ അത് നിലനിര്‍ത്തുന്നതുവരെയുള്ളതിന്റെ ചുമതല അതിര്‍ത്തി സംരക്ഷണ വകുപ്പിനാണ്. ഹാമറോ, പികാക്‌സോ, ചിസലോ, കട്ടിങ് ഉപകരണങ്ങളോ പോലുള്ള ആയുധങ്ങള്‍ കൊണ്ട് മതില്‍ തുരക്കാന്‍ ശ്രമിച്ചാലും ഒരു മണിക്കൂറിലേറെ സമയമെങ്കിലും എടുക്കുന്ന രീതിയിലായിരിക്കും നിര്‍മ്മിക്കുക എന്നും സൂചനയുണ്ട്. കാല്‍നട യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും കടന്നുപോകാവുന്ന ഗേറ്റുകള്‍ ഉണ്ടായിരിക്കും.

ഇത് രണ്ടാം തവണയാണ് ട്രംപ് സ്വകാര്യ കമ്പനികളില്‍ നിന്നും കരാര്‍ ക്ഷണിച്ച് നോട്ടീസ് പുറത്തുവിടുന്നുണ്ട്. മതില്‍ എപ്പോള്‍ നിര്‍മ്മിക്കും എന്ന കാര്യത്തില്‍ വിവരങ്ങള്‍ ലഭ്യമല്ല. ഏതെങ്കിലും കമ്പനികള്‍ കരാര്‍ ഏറ്റെടുത്തോ എന്നുതും വ്യക്തമല്ല.

മതില്‍ പണിയുന്നതിനുള്ള മുഴുവന്‍ ചെലവും മെക്‌സിക്കോ വഹിക്കണമെന്ന ട്രംപിന്റെ മുന്‍ പ്രസ്താവന വന്‍ വിവാദമായിരുന്നു. ഇത്തരം വിഷയങ്ങളില്‍ ഇടപെടില്ലെന്നായിരുന്നു മെക്‌സിക്കന്‍ പ്രസിഡന്റ് പെന നിയെറ്റോയുടെ പ്രതികരണം.

DONT MISS
Top