ഭക്ഷണമാക്കാന്‍ വന്ന കടുവയെ താഴെയിട്ട പെണ്‍കുരങ്ങ്;എണ്‍പത് ലക്ഷത്തിലധികം പേര്‍ കണ്ട വീഡിയോ വൈറലായതിന് പിന്നില്‍

കുരങ്ങനും കടുവുയും തമ്മിലുള്ള പല തരത്തിലുള്ള ഫൈറ്റ് വീഡിയോകള്‍ നാം കണ്ടിട്ടുണ്ട്. കടുവയെ വിഡ്ഢിയാക്കുന്ന ഒരു കുരങ്ങന്റെ വീഡിയോ നേരത്തേ വൈറവായിട്ടുണ്ട്. ഇവിടെ തന്നെ ഭക്ഷണമാക്കാന്‍ വന്ന കടുവയെ ബുദ്ധിപൂര്‍വ്വം നേരിടുന്ന ഒരു പെണ്‍ കുരങ്ങിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മാര്‍ച്ച് പതിനേഴിന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റുചെയ്ത വീഡിയോ എണ്‍പത് ലക്ഷത്തിലധികം ആളുകളാണ് ഇതുവരെ കണ്ടത്. 84,657 പേര്‍ ഈ വീഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തു.

കുഞ്ഞിനെ മാറോട് ചേര്‍ത്തിരിക്കുമ്പോഴായിരുന്നു ആ കടുവ തന്നെ ലക്ഷ്യംവെച്ചുവരുന്നത് കുരങ്ങിന്റെ ശ്രദ്ധയില്‍പ്പെട്ടത്. അതികം വലുപ്പമില്ലാത്ത ചാഞ്ഞ മരക്കൊമ്പിലായിരുന്നു കുരങ്ങ് ഇരുന്നിരുന്നത്. കടുവ വളരെ പ്രയാസപ്പെട്ട് മരംകയറി കുരങ്ങിന്റെ അടുത്തുവരെയെത്തി. കടുവയുടെ ഭാരം കൂടിവന്നതോടെ മരക്കൊമ്പ് താഴേക്ക് കൂടുതല്‍ ചാഞ്ഞു. കുഞ്ഞിനെ മുറുക്കി പിടിച്ച് ചെറിയൊരു കമ്പിലേക്ക് കുരങ്ങ് പിടിമുറുക്കി. ഇതിനിടെ കുരങ്ങിനെ എങ്ങനെ പിടിക്കാം എന്ന രീതിയില്‍ കടുവ അല്‍പ നേരം ആലോചിച്ചു നിന്ന ശേഷം പതിയെ താഴേക്കിറങ്ങി. കടുവ ഇറങ്ങി വരുന്ന സമയത്തിനുള്ളില്‍ കുരങ്ങ് മറ്റൊരു ചില്ലയിലേക്ക് കുഞ്ഞുമായി ചാടി മാറി. അടിതെറ്റിയ കടുവ, ദാ കിടക്കുന്നു താഴെ. തമാശ വീഡിയോ എന്നതിലപ്പുറം കുരങ്ങിന്റെ അവസരോചിതമായ കുരങ്ങിന്റെ ബുദ്ധിയാണ് ഇവിടെ അധികവും ചര്‍ച്ചചെയ്യപ്പെട്ടത്.

DONT MISS
Top