അഞ്ചു വര്‍ഷത്തിനകം കര്‍ഷകരുടെ വരുമാനം ഇരട്ടിയായി വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗ്‌

രാജ് നാഥ് സിംഗ്

ദില്ലി: 2022ഓടെ രാജ്യത്തെ കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗ്. കാര്‍ഷിക രംഗത്തിന് സംഭവിക്കാന്‍ പോകുന്നത് വലിയ പുരോഗതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍പ് പ്രധാന മന്ത്രി പ്രഖ്യാപിച്ച ഈ പദ്ധതി സമയബന്ധിതമായി സര്‍ക്കാര്‍ പൂര്‍ത്തീകരിക്കുമെന്നും രാജ്‌നാഥ് സിംഗ്  പറഞ്ഞു.

ഹരിയാന സര്‍ക്കാര്‍ സംഘടിപ്പിച്ച അഗ്രികള്‍ച്ചര്‍ സമ്മിറ്റില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍ താന്‍ മനസിലാക്കുന്നു, പണം മുടക്കി കൃഷി ചെയ്യുന്നവര്‍ക്ക് അര്‍ഹതയുള്ള വരുമാനം ലഭിക്കുന്നതിന് വേണ്ടിയായിരിക്കും സര്‍ക്കാര്‍ പരിശ്രമിക്കുക എന്നും മന്ത്രി പറഞ്ഞു.

കാര്‍ഷിക മേഖലയിലുള്ള സാധ്യതകള്‍ അവസാനിച്ചിട്ടില്ല. കര്‍ഷകരിലും വലിയ ശുഭാപ്തി വിശ്വാസമാണ് താന്‍ പുലര്‍ത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കര്‍ഷകര്‍ക്കുള്ള വരുമാനം വര്‍ദ്ധിപ്പിക്കുമെന്നും, അതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞെന്നും പ്രധാന മന്ത്രി നരേന്ദ്ര മോദി ദിവസങ്ങള്‍ക്ക് മുന്‍പ് സോമനാഥ് സന്ദര്‍ശന വേളയില്‍ പ്രഖ്യാപിച്ചിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top