വളര്‍ത്തുജീവികളെ സംരക്ഷിക്കേണ്ടത് ഇങ്ങനെയുണ്ടാവാതിരിക്കാനാണ്; പൂച്ചക്കുഞ്ഞിന്റെ തലയില്‍നിന്ന് ചോരകുടിയന്‍ പുഴുക്കളെ നീക്കുന്ന വീഡിയോ വൈറലാകുന്നു

നാം വീട്ടില്‍ വളര്‍ത്തുന്ന ജീവികളെ ചോരകുടിയന്മാരായ ജീവികള്‍ കടിക്കുക പതിവാണ്. മൂട്ടയും ചെള്ളുകളുമൊക്കെയായി ചെറുജീവികളുടെ ഒരു കൂട്ടംതന്നെ കാണും നമ്മുടെ ഓമന മൃഗങ്ങളുടെ ശരീരത്തില്‍. അവയെ കൃത്യമായി പ്രതിരോധിക്കാനും നമുക്ക് സാധിക്കും. എന്നാല്‍ സംരക്ഷിക്കാന്‍ ആരോരുമില്ലാത്ത ഒരു കൊച്ചുമൃഗത്തിന് ചികിത്സ നല്‍കി അതിന്റെ ശരീരത്തില്‍ ആഴത്തില്‍ ഒളിച്ചിരുന്ന പരാദ ജീവികളെ പുറത്തെടുക്കുന്ന വീഡിയോ ശ്രദ്ധേയമാവുകയാണ്.

കെന്റക്കിയിലെ ഒരു മൃഗ ഡോക്ടര്‍ പുറത്തുവിട്ട വീഡിയോയാണ് വൈറലാകുന്നത്. ഒരു കൊച്ച് പൂച്ചക്കുഞ്ഞിന്റെ തലയില്‍നിന്ന് വലിപ്പമുള്ള രണ്ട് പുഴുക്കളെയാണ് പുറത്തെടുത്തത്. രണ്ടും പൂച്ചയുടെ മാംസം ഭക്ഷിച്ച് രക്തം കുടിച്ച് തലയില്‍ കയറിപ്പറ്റിയവ. കാറുകള്‍ പാര്‍ക്ക് ചെയ്യുന്ന ഭാഗത്ത് വേദനകൊണ്ട് പുളഞ്ഞ് കിടന്ന പൂച്ചക്കുഞ്ഞിനെ ഒരു വഴിപോക്കനാണ് ഡോക്ടറുടെ അടുത്തെത്തിച്ചത്. ബോട്ട് ഫ്‌ളൈ എന്നതരം ഈച്ചയുടെ ലാര്‍വയാണ് പൂച്ചക്കുഞ്ഞിന്റെ ദേഹത്ത് ജീവിച്ചിരുന്നത്.

നമ്മുടെ ഓമന മൃഗങ്ങളേയും നല്ല രീതിയില്‍ സംരക്ഷിക്കാതെ, കുളിപ്പിക്കാതെ, കഴിയാന്‍ നല്ല സാഹചര്യങ്ങള്‍ ഒരുക്കുകയും ചെയ്യാതെ തോന്നിയതുപോലെ വളരാന്‍ വിട്ടാല്‍ ഇതുപോലുള്ള പരാദ ജീവികളുടെ ആക്രമണം ഉറപ്പാണ്. കൃത്യമായ കുത്തിവയ്പ്പുകളെടുത്ത് മികച്ച ഭക്ഷണം കൊടുത്ത് വളര്‍ത്തിയാലേ രോഗങ്ങള്‍ ഇവയില്‍നിന്ന് അകന്നുനില്‍ക്കൂ. എന്നാല്‍ അലഞ്ഞുതിരിയുന്ന മൃഗങ്ങള്‍ ധാരാളം രോഗങ്ങളുടെ വാഹകരാണ്. സംരക്ഷിക്കാന്‍ ആരോരുമില്ലാത്ത, ജനിച്ചുപോയ സ്ഥിതിക്ക് വേദന തിന്ന് ജീവിച്ചല്ലേ പറ്റൂ എന്നുമാത്രം കരുതി ജീവിതം തള്ളിനീക്കുന്ന ഇത്തരം ജീവികളാണ് പലപ്പോഴും അക്രമകാരികളായി മാറുന്നതും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top