ഇവനാണ് ആ തെണ്ടി! നീ എവിടെ പോയി ഒളിച്ചാലും നിന്നെ പൊക്കും; അങ്കമാലി ഡയറീസ് ഫെയ്‌സ്ബുക്കില്‍ പ്രദര്‍ശിപ്പിച്ചെന്ന് ആരോപിച്ച് യുവാവിനെതിരെ വിജയ് ബാബു

86 പുതുമുഖങ്ങളെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരിയൊരുക്കിയ അങ്കമാലി ഡയറീസിന്റെ വ്യാജ പതിപ്പ് ഫെയ്‌സ്ബുക്കില്‍ പ്രദർശിപ്പിച്ചെന്ന് പരാതിയുമായി നിർമ്മാതാവ് വിജയ് ബാബു രംഗത്ത്. നസ്നാസ് കാര്യാഡന്‍ എന്ന പ്രവാസി മലയാളിയാണ് സിനിമയുടെ വ്യാജ പതിപ്പ് പുറത്ത് വിട്ടത് എന്നാണ് നിര്‍മ്മാതാവിന്റെ ആരോപണം. തിറ്റേറുകളില്‍ ഹൗസ്ഫുള്ളായി പ്രദര്‍ശിപ്പിക്കുന്ന അവസരത്തിലാണ് സിനിമയുടെ വ്യാജന്‍ ചില ഫെയ്‌സ്ബുക്ക് പേജുകളില്‍ തത്സമയം പ്രദര്‍ശിപ്പിച്ചത്.

വ്യാഴാഴ്ച്ച മുതല്‍ ഏതാനം ഫെയ്‌സ്ബുക്ക് പേജുകളില്‍ ലൈവായി ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്ന് അണിയറപ്രവര്‍ത്തകര്‍ നിയമപരമായി നീങ്ങുകയും, പത്തോളം പേജുകളില്‍ നിന്നും ചിത്രത്തിന്റെ ലിങ്കുകള്‍ നീക്കം ചെയ്യുകയായിരുന്നു.

വിജയ് ബാബു ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ സിനിപിക്‌സ് എന്ന സൈറ്റിലാണ് ചിത്രത്തിന്റെ വ്യാജന്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചത്. സിനിപിക്‌സിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ തന്നെ കോണ്ടാകട് ഡീറ്റെയില്‍സിലാണ് നസ്‌നാസിന്റെ പേര് കണ്ടെത്തിയിരിക്കുന്നത്. ലോകത്തിന്റെ ഏതു കോണില്‍ പോയി ഒളിച്ചാലും നിന്നെ പൊക്കും എന്നാണ് നിര്‍മ്മാതാവായ വിജയ് ബാബു പോസ്റ്റ് ചെയ്തത്. ഇയാളെ പറ്റി വിവരം ലഭിക്കുന്നവര്‍ ദയവായി അറിയിക്കണമെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.

ഒരു തിയേറ്ററില്‍ നിന്നുമാണ് ചിത്രം ആദ്യമായി പ്രദര്‍ശിപ്പിച്ചെതുന്നും, ഇതു ചെയ്തവരെ കണ്ടെത്തി കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും വിജയ് ബാബു മുന്‍പ് പ്രതികരിച്ചിരുന്നു

സിങ്കം 3യുടെ റീലിസ് ദിവസം തന്നെ തമിഴ് റോക്കേര്‍സ് എന്ന ടൊറന്റെ് സൈറ്റ് ഫെയ്‌സ്ബുക്കില്‍ ലൈവായി പ്രദര്‍ശിപ്പിക്കുകയും, തുടര്‍ന്ന് മലയാളി സൈബര്‍ ആര്‍മി എന്ന് പേരുള്ള സംഘം സൈറ്റ് ഹാക്ക് ചെയ്യുകയും ചെയ്തിരുന്നു.

വിജയ് ബാബുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

Evan aanu aa thendi !!!Ni dubai'l alla eetu duniyavilanegilum pokkum!Ee Porkine evide kandalum pls informCourtesy : Akshay njarangal for the lead 👏

Posted by Vijay Babu on Friday, March 17, 2017

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top