ക്രിക്കറ്റ് ഭ്രാന്തന്മാര്‍ പോലും ഓര്‍ത്തുവയ്ക്കാത്ത ദിവസം ഓര്‍മിപ്പിച്ച് സൈബര്‍ ഭീമന്‍; പുതിയ ഡൂഡില്‍ വന്‍ ഹിറ്റ്‌

ക്രിക്കറ്റ് ഭ്രാന്തന്മാര്‍ പോലും ഓര്‍ത്തുവയ്ക്കാത്ത ഒരു കാര്യം ഇതാ ഗൂഗിള്‍ ഓര്‍മിപ്പിച്ചിരിക്കുന്നു. ആദ്യ ക്രിക്കറ്റ് ടെസ്റ്റ് മാച്ചിന് ഇന്ന് 140 വയസ് തികയുകയാണ്. ടെസ്റ്റ് ക്രിക്കറ്റ് ഗൂഗിള്‍ ഡൂഡിലില്‍ ഇല്ലസ്‌ട്രേറ്റ് ചെയ്തുവെങ്കിലും കളികള്‍ പോലെയോ ചലനങ്ങള്‍ ഉള്ളതോ ആയ ഡൂഡിലല്ല ഇത്.

1877 മാര്‍ച്ച് 15 മുതല്‍ 19 വരെയാണ് ആദ്യ ടെസ്റ്റ് നടന്നത്. ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലായിരുന്നു കളി. മത്സരത്തില്‍ ഓസ്‌ട്രേലിയ 45 റണ്‍സിന് വിജയിച്ചു. മെല്‍ബണ്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് കളി നടന്നത്. ഇന്ന് മെല്‍ബണ്‍ വലിപ്പത്തില്‍ ലോകത്ത് പത്താം സ്ഥാനത്താണ്. മെല്‍ബണ്‍ ക്രിക്കറ്റ് ക്ലബിന്റെ ഹോം ഗ്രൗണ്ടാണിത്.

ഏക ദിവവും ട്വെന്റി-20 ഒക്കെയായി ക്രിക്കറ്റ് ഇന്നേറെ വളരുകയും ഒട്ടേറെ രാജ്യങ്ങള്‍ കളിയിലേക്ക് കടന്നുവന്നെങ്കിലും ക്രിക്കറ്റിനെ ഇന്ന് കാണുന്ന രീതിയില്‍ പ്രൊഫഷണല്‍ ഗെയിമാക്കിമാറ്റിയത് ടെസ്റ്റ് മാച്ചുകളാണ്. ടെസ്റ്റിനെ മാത്രം ഇന്നും സ്‌നേഹിക്കുന്ന ക്രിക്കറ്റ് പ്രേമികളും കുറവല്ല. ഒരു കളിക്കാരന്റെയോ ടീമിന്റെയോ നിലവാരം അറിയണമെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റ് നിരീക്ഷിച്ചാല്‍ മതി എന്നാണ് വിഗദ്ധര്‍ പറയുന്നത്.

ഇന്നത്തെ ഡൂഡില്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top