മോദി വിജയത്തില്‍ മിന്നി ഓഹരി വിപണിയും; സെന്‍സെക്‌സും നിഫ്റ്റിയും മികച്ച നേട്ടത്തില്‍; ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നു

മുംബൈ: നിയമസഭ തിരഞ്ഞെടുപ്പുകളില്‍ കരുത്തുകാട്ടിയ ബിജെപിയില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം. ഓഹരി വിപണിയുടെ തുടക്കത്തില്‍ ഒരുഘട്ടത്തില്‍ ബോംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 615 പോയിന്റ് മുന്നേറി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും സമാനമായ മുന്നേറ്റം രേഖപ്പെടുത്തി.

നിയമസഭ തെരഞ്ഞെടുപ്പിലെ മികച്ച മുന്നേറ്റം സാമ്പത്തിക പരിഷ്‌ക്കരണ നടപടികളുമായി മുന്നോട്ടുപോകാന്‍ കേന്ദ്രഭരണം കൈയാളുന്ന ബിജെപിയ്ക്ക് ശക്തിപകരും. ഇതില്‍ വിശ്വാസം അര്‍പ്പിച്ച് നിക്ഷേപകര്‍ വിപണിയില്‍ ഒഴുകിയെത്തിയതാണ് വിപണിക്ക് കരുത്തായത്. പ്രധാന മേഖലകളായ ബാങ്ക്, ഐടി, ക്യാപിറ്റല്‍ ഗുഡ്‌സ്, എഫ്എംസിജി ഓഹരികളാണ് പ്രധാനമായി നേട്ടമുണ്ടാക്കുന്നത്.

അതേസമയം ഡോളറിനെതിരെ രൂപ ഒരു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന മൂല്യം രേഖപ്പെടുത്തി. 40 പൈസയുടെ നേട്ടത്തോടെ ഡോളറിനെതിരെ 66 രൂപ 20 പൈസ എന്ന നിലയിലേക്ക് ഉയര്‍ന്നതാണ് രൂപയ്ക്ക് നേട്ടമായത്.

DONT MISS
Top