അമ്പരിപ്പിക്കാന്‍ വില്ലനെത്തും; മോഹന്‍ലാല്‍ ചിത്രം വില്ലന്‍ ഒരുങ്ങുന്നത് 8കെ റെസല്യൂഷനില്‍

കൊച്ചി: ബി ഉണ്ണികൃഷ്ണന്റെ മോഹന്‍ലാല്‍ ചിത്രം വില്ലന്‍ ഒരുങ്ങുന്നത് 8കെ റെസല്യൂഷനില്‍. മനോജ് പരമഹംസ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം സാങ്കേതിക തലത്തില്‍ ഏറെ മുന്‍പിലാണെന്നാണ് പിന്നിണി പ്രവര്‍ത്തകരുടെ അവകാശ വാദം. റെഡ് ക്യാമറയുടെ വെപ്പണ്‍ ശ്രേണിയിലുള്ള ഹീലിയം 8കെ എന്ന ക്യാമറയാണ് ചിത്രീകരണത്തിന് വേണ്ടി ഉപയോഗിക്കുക. ഇന്ത്യയില്‍ ആദ്യമായി പൂര്‍ണമായും 8കെയില്‍ ചിത്രീകരിക്കുന്ന സിനിമയാകും വില്ലന്‍.

മഞ്ജു വാര്യര്‍ നായികയാകുന്ന ചിത്രത്തില്‍ തമിഴ് താരങ്ങളായ വിശാലും, ഹന്‍സിക മോട്‌വാനിയും പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സ്റ്റൈലീഷ് ത്രില്ലര്‍ ആയ ചിത്രം വിഎഫ്എക്‌സിനു പ്രാധാന്യം നല്കുന്നുവെന്നും, വിഎഫ്എക്‌സിനു വേണ്ടി പ്രത്യേക സംവിധായകനും ചിത്രത്തില്‍ ഉണ്ടാവുമെന്നുമാണ് അണിയറയില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍. പുലിമുരുകനില്‍ സംഘടനരംഗങ്ങള്‍ ഒരുക്കിയ പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിന്റെ ആക്ഷന്‍ കോറിയോഗ്രാഫര്‍.

ശരീരഭാരം കുറച്ച്,സോള്‍ട്ട് ആന്റെ് പെപ്പര്‍ ലുക്കില്‍ പുറത്തിറങ്ങിയ ഫസ്റ്റ ലുക്ക് പോസ്റ്റര്‍ ആരാധകര്‍ക്കിടയില്‍ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. റോക്ക് ലൈന്‍ വെങ്കിടേഷ് നിര്‍മ്മിക്കുന്ന ചിത്രം ബിഗ് ബഡജറ്റിലാണ് ഒരുങ്ങുന്നത്.

DONT MISS
Top