ബാഹുബലി2 ട്രെയ്‌ലര്‍ പ്രൊമോ വീഡിയോയും പുതിയ പോസ്റ്ററും പുറത്തിറങ്ങി

ബാഹുബലി രണ്ടാം ഭാഗം ഏപ്രിലില്‍ത്തന്നെ റിലീസ് ഉണ്ടാകുമെന്ന് സൂചിപ്പിച്ച് പുതിയ  ട്രെയ്‌ലര്‍ പ്രൊമോ വീഡിയോയും പുതിയ പോസ്റ്ററും പുറത്തിറങ്ങി. ചിത്രത്തിന്റെ നിര്‍മാതാക്കളുടെ ട്വിറ്റര്‍ പേജിലൂടെയാണ് പുത്തന്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. റാണാ ദഗ്ഗുപതിയും പുതിയ പോസ്റ്റര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്‌.

പുതിയ പോസ്റ്ററില്‍ അനുഷ്‌ക പഴയ വേഷത്തില്‍ത്തന്നെയാണ് എന്നുള്ളതാണ് ഏറ്റവും ശ്രദ്ധേയം. പ്രഭാസ് റാണ ദഗ്ഗുപതി, അനുഷ്‌ക, തമന്ന, സത്യരാജ് എന്നിവരാണ് പോസ്റ്ററിലെ താരങ്ങള്‍. പോസ്റ്റര്‍ മാത്രമല്ല, ട്രെയ്‌ലറിന്റെ പ്രൊമോ വീഡിയോയും ബാഹുബലി ടീം പുറത്തുവിട്ടു. ഇന്നലെ മറ്റൊരു പോസ്റ്റര്‍ സംവിധായകന്‍ രാജമൗലി പുറത്തുവിട്ടിരുന്നു.

മാര്‍ച്ച് 16നാണ് ചിത്രത്തിന്റെ ട്രെയിലര്‍ റിലീസാവുന്നത്. ചിത്രത്തിന്റെ സാങ്കേതിത മേന്മയേപ്പറ്റി അന്ന് ഒരു ഏകദേശ ചിത്രം ലഭിക്കും. എന്തായാലും ഇപ്പോള്‍ത്തന്നെ ഇന്ത്യന്‍ സിനിമാ ലോകത്തെ ഞെട്ടിച്ച ബാഹുബലി ഇനിയും ചരിത്രം മാറ്റിയെഴുതുമെന്നുറപ്പ്.

ഇപ്പോള്‍ നല്‍കുന്ന വന്‍ പ്രമോഷനുകളിലൂടെ പുത്തന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും പയറ്റിയാണ് ബാഹുബലിയെത്തുക.  വളരെ നേരത്തെതന്നെ പ്രഖ്യാപിച്ചതാണ് ബാഹുബലി രണ്ടാം ഭാഗം റിലീസ് ചെയ്യുന്ന സമയം. അത് കൃത്യമായി പാലിച്ചുതന്നെ ചിത്രം പൂര്‍ത്തിയാക്കാന്‍ രാജമൗലിക്കും നിര്‍മാതാക്കള്‍ക്കും സാധിച്ചു.

ബാഹുബലി രണ്ടാം ഭാഗത്തിന്റെ പുതിയ പോസ്റ്റര്‍

DONT MISS
Top