ഹോളി ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍

ഗൂഗിള്‍ ഡൂഡില്‍

ദില്ലി: ഇന്ത്യാക്കാര്‍ വര്‍ണ്ണങ്ങള്‍ വാരിവിതറി ഹോളി ആഘോഷമാക്കുമ്പോള്‍ സെര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിളും ഈ ആഘോഷങ്ങളില്‍ പങ്ക് ചേരുകയാണ്. നിറങ്ങള്‍ വാരിവിതറുന്ന മനോഹരമായ ഡൂഡില്‍ ഒരുക്കിയാണ് ഗൂഗിള്‍ ഹോളിയെ വരവേല്‍ക്കുന്നത്. കുട്ടികള്‍ വിവിധ ചായക്കൂട്ടുകള്‍ വാരിവിതറി ഓടി നടക്കുന്ന ഡൂഡിലാണ് ഗൂഗിള്‍ ഇത്തവണ ഒരുക്കിയിട്ടുള്ളത്.

ഉത്തരേന്ത്യ നിറങ്ങളുടെ ഉത്സവമായ ഹോളിയുടെ ആഘോഷതിമിര്‍പ്പിലാണ്. ചായക്കൂട്ടുകളൊരുക്കിയാണ് നാടും നഗരവും ഹോളിയെ വരവേറ്റത്. വര്‍ണങ്ങളുടെ ഉത്സവമാണ് ഹോളി. നിറങ്ങള്‍ പരസ്പരം വാരിപ്പൂശി ഒരുമയുടെ സന്ദേശമാണ് ഹോളി പങ്കുവെയ്ക്കുന്നത്. വര്‍ണങ്ങള്‍ വാരി വിതറിയും സ്വയം വര്‍ണ്ണത്തില്‍ ആറാടിയും ഉത്തരേന്ത്യക്കാര്‍ ഹോളി ആഘോഷത്തിലാണ്.

പ്രകൃതി ദത്ത ചായങ്ങള്‍ക്കൊപ്പം കൃത്രിമ ചായങ്ങളും ഹോളി ആഘോഷത്തിന് ഉപയോഗിക്കുന്നുണ്ട്. ഗ്രാമ നഗര വ്യത്യാസമില്ലാതെ എല്ലാവരും നൃത്തമാടിയും, മധുരങ്ങള്‍ പങ്ക്‌വെച്ചും ആശംസകള്‍ നേര്‍ന്നുമാണ് ഹോളി ആഘോഷക്കുന്നത്. കേരളമുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ഹോളി വ്യാപകമായി ആഘോഷിക്കുന്നുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top