കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് ഹെലിക്കോപ്റ്ററില്‍ കയറുന്നതിനിടെ വീണ് പരുക്ക്

ഫയല്‍ ചിത്രം

ഹരിദ്വാര്‍: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് ഹെലിക്കോപ്റ്ററില്‍ കയറുന്നതിനിടെ വീണ് പരുക്കേറ്റു. നെറ്റിയിലാണ് അദ്ദേഹത്തിന് പരുക്കേറ്റത്. ഹരിദ്വാറില്‍ ബാബാ രാംദേവിന്റെ പതജ്ഞലി സംഘടപ്പിച്ച യോഗാ ക്യാമ്പ് സന്ദര്‍ശിക്കുവാനാണ് അദ്ദേഹമെത്തിയിരുന്നത്.

ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം കാല്‍ വഴുതിയാണ് അരുണ്‍ ജെയ്റ്റ്‌ലി വീണതെന്ന് പറയപ്പെടുന്നു. ഹരിദ്വാറിലെ യോഗ ക്യാമ്പും പതജ്ഞലിയുടെ പ്രകൃതി ചികിത്സാകേന്ദ്രവും സന്ദര്‍ശിച്ച് ദില്ലിയിലേക്ക് മടങ്ങാന്‍ ഒരുങ്ങവേ വൈകിട്ട് മൂന്നരയ്ക്കാണ് അദ്ദേഹത്തിന് അപകടം സംഭവിച്ചത്.

ബാബാ രാംദേവും സംഘവും അരുണ്‍ ജെയ്റ്റ്‌ലിയെ അനുഗമിച്ചിരുന്നു. ഡോക്ടര്‍മാര്‍ ഉടന്‍ തന്നെ പ്രഥമ ശ്രുശ്രൂഷ ലഭ്യമാക്കിയെങ്കിലും അല്‍പ സമയം വിശ്രമിച്ചതിന് ശേഷമാണ് ജെയ്റ്റ്‌ലി ദില്ലിയിലേക്ക് യാത്ര തുടര്‍ന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

#WATCH Union Finance Minister Arun Jaitley injured while boarding chopper in Haridwar, Uttarakhand

Posted by TIMES NOW on Sunday, March 12, 2017

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top