കട്ടപ്പ കുഞ്ഞുബാഹുബലിയെ ലാളിക്കുന്ന പോസ്റ്ററുമായി രാജമൗലി; ട്രെയ്‌ലര്‍ റിലീസിംഗ് തീയതി പുറത്തുവിട്ടു

ബാഹുബലി രണ്ടാം ഭാഗം ഏപ്രിലില്‍ത്തന്നെ റിലീസ് ഉണ്ടാകുമെന്ന് സൂചിപ്പിച്ച് പുതിയ പോസ്റ്റര്‍ പുറത്തുവന്നു. ചിത്രത്തിന്റെ സംവിധായകന്‍ എസ്എസ് രാജമൗലി തന്റെ ട്വിറ്റര്‍ പേജിലാണ് പുത്തന്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. വളരെ നേരത്തെതന്നെ പ്രഖ്യാപിച്ചതാണ് ബാഹുബലി രണ്ടാം ഭാഗം റിലീസ് ചെയ്യുന്ന സമയം. അത് കൃത്യമായി പാലിച്ചുതന്നെ ചിത്രം പൂര്‍ത്തിയാക്കാന്‍ രാജമൗലിക്ക് സാധിച്ചു.

കുഞ്ഞുബാഹുബലിയെ കട്ടപ്പ ലാളിക്കുന്ന ചിത്രമാണ് പോസ്റ്ററില്‍ പ്രധാനമായുമുള്ളത്. ബാഹുബലി ഒന്നാം ഭാഗത്ത് കണ്ടതുപോലെ കട്ടപ്പ ബാഹുബലിയുടെ പിന്നിലൂടെ വാള്‍ കുത്തിയിറക്കുന്ന ചിത്രവും പോസ്റ്ററിലുണ്ട്. “വളര്‍ത്തിയ ആള്‍ തന്നെ വധിച്ചു” എന്നാണ് രാജമൗലി കുറിച്ചിരിക്കുന്നത്.

മാര്‍ച്ച് 16നാണ് ചിത്രത്തിന്റെ ട്രെയിലര്‍ റിലീസാവുന്നത്. ചിത്രത്തിന്റെ സാങ്കേതിത മേന്മയേപ്പറ്റി അന്ന് ഒരു ഏകദേശ ചിത്രം ലഭിക്കും. എന്തായാലും ഇപ്പോള്‍ത്തന്നെ ചരിത്രത്തിന്റെ ഭാഗമായ ബാഹുബലി ഇനിയും ചരിത്രം മാറ്റിയെഴുതുമെന്നുറപ്പ്.

DONT MISS
Top