അങ്കമാലിഡയറീസിലെ മുഴുവന്‍ യുവതാരങ്ങളെയും മലയാള സിനിമയിലേയ്ക്ക് സ്വാഗതം ചെയ്യ്ത് പൃഥ്വിരാജ്

കൊച്ചി: കട്ടലോക്കല്‍ പടമെന്ന ടാഗ്‌ലൈനോടെ മലയാള സിനിമലോകത്തേയ്ക്കു വന്ന അങ്കമാലി ഡയറീസിനെ പ്രശംസിച്ചുകൊണ്ട് നടന്‍ പൃഥ്വിരാജ്. ചിത്രം തന്നെ ഏറെ ആകര്‍ഷിച്ചുവെന്നും, അവതരിപ്പിച്ച രീതി മികച്ചതാണെന്നും താരം അഭിപ്രായപ്പെട്ടു. ചിത്രത്തിലെ 86 പുതുമുഖങ്ങളെയും മലയാള സിനിമ ലോകത്തേയ്ക്ക് സ്വാഗതം ചെയ്യുന്നെന്നും പൃഥ്വിരാജ് കുറിച്ചു. ഫെയ്‌സ്ബുക്കിലാണ് താരം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. ലിജോ ജോസ് പെല്ലിശ്ശേരിയ്‌ക്കൊപ്പം ഒരിക്കല്‍കൂടി പ്രവര്‍ത്തിക്കാന്‍ താന്‍ കാത്തിരിക്കുകയാണെന്നും താരം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യ്ത അങ്കമാലി ഡയറീസിനെ പ്രശംസിച്ചുകൊണ്ട് മോഹന്‍ലാല്‍, മജ്ഞുവാര്യര്‍ അടക്കമുള്ളവര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. 86 പുതുമുഖങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ കൈകാര്യം ചെയ്യ്തിരിക്കുന്നത് നടന്‍ ചെമ്പന്‍ വിനോദാണ്.

അങ്കമാലിയിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെ പച്ചയായ ജീവിതം തനിമ ചോരാതെ വെള്ളിത്തിരയിലെത്തിച്ച അങ്കമാലി ഡയറീസിന് വലിയ പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

DONT MISS
Top