രാജ്യത്ത് ഒരു വര്‍ഷത്തില്‍ നടക്കുന്ന 5ലക്ഷം വാഹനാപകടങ്ങളില്‍ മരിക്കുന്നത് 1.5ലക്ഷം പേര്‍: കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്കരി

നിതിന്‍ ഗഡ്കരി

ദില്ലി: രാജ്യത്ത് ഒരു വര്‍ഷത്തിനിടയില്‍ അഞ്ച് ലക്ഷം വാഹനാപകടങ്ങള്‍ നടക്കുന്നുണ്ടെന്നും. അതില്‍ ഒന്നരലക്ഷത്തോളം ആളുകള്‍ മരണപ്പെടുന്നുവെന്നും കേന്ദ്ര ഗതാതഗതമന്ത്രി നിതിന്‍ ഗഡ്കരി ലോകസഭയില്‍ വെളിപ്പെടുത്തി.

അഞ്ചുലക്ഷം അപകടങ്ങളില്‍ ഒന്നരലക്ഷം ആളുകള്‍ മരിക്കുന്നത് തിര്‍ത്തും ദൗര്‍ഭാഗ്യകരമായ കാര്യമാണെന്നും. റോഡുകളുടെ നിര്‍മ്മാണത്തില്‍ പിഴവുകള്‍ ഇതിന് കാരണമായിട്ടുണ്ടെന്ന് അംഗീകരിക്കുന്നുവെന്നും ലോകസഭയിലെ ചോദ്യോത്തര വേളയില്‍ അദ്ദേഹം പ്രതികരിച്ചു. വാഹനാപകടങ്ങള്‍ പരമാവധി ഒഴിവാക്കാനുള്ള സാധ്യമാകുന്ന കാര്യങ്ങള്‍ ചെയ്യാനുള്ള ഒരുക്കത്തിലാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ദേശീയ പാതകളില്‍ കൂടുതല്‍ അണ്ടര്‍പാസ്സുകളും, മേല്‍പാലങ്ങളും നിര്‍മ്മിക്കും. ഗ്രാമങ്ങളെയും,നഗരങ്ങളെയും ബന്ധിപ്പിക്കാന്‍ കഴിയുന്ന ദേശീയ പാതകള്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തും. 14,268 കിലോമീറ്റര്‍ നീണ്ടു കിടക്കുന്ന റോഡുകള്‍ മെയ് 2019 നാലുവരിപാതയാക്കി നിര്‍മ്മാണം പൂര്‍ത്തികരിക്കുമെന്ന് ഗഡ്കരി പറഞ്ഞു.

2016-2017 കാലഘട്ടത്തിനിടയില്‍ വിവധ സംസ്ഥാനങ്ങളുടെ ദേശീയ പാതകള്‍ നന്നാക്കുന്നതിനും,നാല് വരി പാതയാക്കുന്നതിന് വേണ്ടിയും 62,046 കോടി രൂപ ചിലവിട്ടപ്പോള്‍,  കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ 43,721 കോടി രൂപ ടോള്‍ നികുതിയായി പിരിച്ചുകിട്ടിയിരുന്നു.

DONT MISS
Top