ലോകവനിതാ ദിനത്തില്‍ ഇന്ത്യയിലെ പുരുഷന്മാര്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തത് ലോക പുരുഷദിനം

പ്രതീകാത്മക ചിത്രം

ലോകം അന്തരാഷ്ട്ര വനിതാദിനം ആചരിക്കുമ്പോള്‍ ഇന്ത്യയിലെ പുരുഷന്മാര്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞത് പുരുഷദിനം. കഴിഞ്ഞ എഴ് ദിവസങ്ങളിലെ ഗൂഗള്‍ ഇന്ത്യയില്‍ സെര്‍ച്ച് ഡേറ്റ പരിശോധിച്ചാല്‍ ഇത് വ്യക്തമാക്കും.

ഹരിയാനയിലുള്ളവരാണ് പുരുഷ ദിനം സെര്‍ച്ച് ചെയ്തവരില്‍ മുന്നില്‍, പഞ്ചാബ്,ഡെല്‍ഹി, കര്‍ണ്ണാടക സംസ്ഥാനങ്ങള്‍ പിന്നാലെയുണ്ട്. ഉത്തര്‍പ്രദേശാണ് പുരുഷ ദിനം തെരഞ്ഞവരില്‍ ഏറ്റവും പിന്നില്‍. സ്ത്രീകളെ അവശവിഭാഗമായി പരിഗണിക്കുന്നതിനാലാണ് അവര്‍ക്ക് വേണ്ടി പ്രത്യേക ദിവസം പതിച്ചു നല്കിയിരിക്കുന്നത്. ഇതെല്ലാം സ്ത്രീശാക്തീകരണത്തിനു വേണ്ടിയുള്ള പരിശ്രമങ്ങള്‍ മാത്രമാണെന്ന് ഡെല്‍ഹി സെര്‍ച്ച് എന്‍ജിന്‍ ഒപ്റ്റിമൈസേഷന്‍ വിദഗ്ദന്‍ പാപിയാ ചക്രവര്‍ത്തി പ്രതികരിച്ചു.

എന്നാല്‍ സ്ത്രീകള്‍ വര്‍ഷങ്ങളായി വലിയ സഹനങ്ങളാണ് നടത്തുന്നത് എന്നും, ഇന്ന് കാര്യങ്ങള്‍ മാറിവരുകയാണ്, അത് വരെ പുരുഷ ദിനത്തെക്കാള്‍ പ്രാധാന്യം വനിതാ ദിനത്തിന് നല്കണമെന്ന് ഒറക്കിള്‍ എഞ്ചിനിയര്‍ അമിത് മിശ്ര പറഞ്ഞു.

നവംബര്‍ 19നാണ് ലോക പുരുഷ ദിനം ആചരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top